എതിര്‍ത്തോട് (www.evisionnews.in): കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സി.പി.എം നടത്തുന്ന ഹര്‍ത്താല്‍ ദിനത്തില്‍ നാട് ശുചീകരിച്ച് എം.എസ്.എഫ് എതിര്‍ത്തോട് ശാഖാ പ്രവര്‍ത്തകര്‍ മാതൃകയായി. റോഡിന്റെ ഇരുഭാഗത്തും ബസ്റ്റാന്റ് പരിസരവും കുന്നുകൂടിയ കാടുകള്‍ വെട്ടിമാറ്റി.
'ശുചിത്വ മാവട്ടെ നാട് ശുദ്ധമാവട്ടെ ജീവിതം 'എന്ന മുദ്രവാക്യം ഉയര്‍ത്തിപ്പിടിച്ച് നേരത്തെ നാട്ടിലെ വിവിധ ഭാഗത്ത് മാലിന്യം തള്ളാന്‍ ബോക്‌സുകള്‍ സ്ഥാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ച എന്ന രീതിയിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഒഴിവ് ദിനമായതിനാലുമാണ് ശുചീകരണ പ്രവര്‍ത്തനം ഹര്‍ത്താല്‍ ദിനത്തില്‍ നടത്തിയത്.
കാസര്‍കോട് നിയോജക മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോട്, ശാഖ പ്രസിഡണ്ട് ശാനിഫ് അഹമ്മദ്, ഖലീല്‍ ബഹ്‌റൈന്‍, സെക്രട്ടറി നാഫിഹ്, ട്രഷറര്‍ ഖാദര്‍ സി.എ, ഖാദര്‍, റാഷിദ് കുണ്ടോള്‍മൂല, ഖാദര്‍ പൂത്തപ്പള്ളം, ഖാദര്‍, ഇബ്രാഹിം, നാസര്‍, മിര്‍ഷാദ്, ഇജാസ്, റിയാസ്, സംസീര്‍, റമീസ്, അബ്ഷര്‍, ഖലീല്‍, ആഷി, തഫ്‌സീര്‍, സമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment
0 Comments