കാസര്‍കോട് (www.evisionnews.in): ഫെബ്രുവരിയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം സംഘടിപ്പിക്കുന്ന കാസര്‍കോട് മേഖല സമ്മേളനത്തിനും സുബൈര്‍ മാസ്റ്റര്‍ തോട്ടിക്കലിന്റെ ദ്വിദിന കഥാപ്രസംഗ പരിപാടിക്കും അണങ്കൂരില്‍ തുടക്കമായി. സൈനുല്‍ ഉലമാ നഗറില്‍ സ്വാഗതസംഘം ട്രഷറര്‍ കെ.എം സൈനുദ്ധീന്‍ ഹാജി കൊല്ലമ്പാടി പതാക ഉയര്‍ത്തി. മേഖല ട്രഷറര്‍ ശിഹാബ് അണങ്കൂര്‍ സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, എം.പി.എം കുട്ടി മൗലവി, ബേഡകം മുഹമ്മദ്, മുനീര്‍ അണങ്കൂര്‍, മുഹമ്മദ് ചീപ്പ്, ഖാലിദ് ഓലത്തിരി, ഖാലീദ് അണങ്കൂര്‍, ഹാഷിം ഹുദവി കോട്ടൂര്‍, സലാം അസ്ലമി അണങ്കൂര്‍, ബഷീര്‍ മൗലവി കോട്ട, ശബീബ് അണങ്കൂര്‍, ഹസന്‍ അണങ്കൂര്‍ ,ഹസന്‍ അണങ്കൂര്‍, കടവത്ത് അബ്ദുറഹ്മാന്‍, അബ്ദുറഹ്മാന്‍ മെഹ്ബൂബ് റോഡ്, ബിലാല്‍ സംബന്ധിച്ചു.
ഇന്നും നാളെയും മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം ഖൈബറിലെ പുലിക്കുട്ടി, തടവറയിലെ സുല്‍ത്താന്‍ എന്ന വിഷയത്തില്‍ സുബൈര്‍ മാസ്റ്റര്‍ തോട്ടിക്കലിന്റെ കഥാ പ്രസംഗം നടക്കും. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഉദ്ഘാടനം ചെയ്യും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി അബ്ദുറസാഖ് എം.എല്‍ എ മുഖ്യാതിഥിയായി സംബന്ധിക്കും. നാളെ സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ഉദ്ഘാടനം ചെയ്യും. 28ന് നടക്കുന്ന മേഖല സമ്മേളനം സമസ്ത ജില്ലാ പ്രസിഡണ്ട് ഖാസി താഖാ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളില്‍ എസ്.പി സലാഹുദ്ധീന്‍, ഹാരിസ് ബെദിര, സത്താര്‍ ഹാജി അധ്യക്ഷനാകും. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ മെട്രോ മുഹമ്മദ് ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് വിശിഷ്ടാതിഥിയായി സംബന്ധിക്കും. ബഷീര്‍ ദാരിമി തളങ്കര, എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, കെ.എം സൈനുദ്ധീന്‍ ഹാജി കൊല്ലമ്പാടി, യു. സഹദ് ഹാജി, യു ബഷീര്‍ ഉളിയത്തടുക്ക, എം.എ ഖലീല്‍ മുട്ടത്തൊടി, മുനീര്‍ അണങ്കൂര്‍, സി.എ അബ്ദുല്ല കുഞ്ഞി, സലാം സി.ഐ എ ചാല, മുഹമ്മദ് ബേഡകം, അബൂബക്കര്‍ അഹ്‌സനി,അബു നബ്ഹാന്‍ അസ്ഹരി, അഹ്മദ് ദാരിമി, ഹമീദ് പറപ്പാടി,ഹമീദ് ഹാജി ചൂരി, എ.എ സി റാജുദ്ധീന്‍ ഖാസി ലൈന്‍, ബി.എം എ മുഹമ്മദ് ഹാജി ബെദിര,ഹമീദ് ബെദിര, ഫാറൂഖ് കൊല്ലമ്പാടി, പി.എച്ച് അസ്ഹരി ആദൂര്‍, ശിഹാബ് അണങ്കൂര്‍, ഹമീദ് ചേരങ്കൈ, സുഹൈല്‍ ഫൈസി, ഇര്‍ഷാദ് ഹുദവി ബെദിര, സാലിം ബെദിര സംബന്ധിക്കും.
Post a Comment
0 Comments