തിരുവനന്തപുരം (www.evisionnews.in): നോട്ടു നിരോധനത്തെ തുടര്‍ന്ന് നരകത്തിലായ ടൂറിസ്റ്റുകള്‍ ദൈവത്തിന്റെ സ്വന്തം നാടിനോട് വിടപറയുന്നു. നോട്ടുകള്‍ അസാധുവാക്കിയത് കേരളത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ കുറവുവരുത്തിയതായി വിനോദ സഞ്ചാരവകുപ്പ് പുറത്ത് വിട്ട കണക്കില്‍ പറയുന്നു. 2015ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 5.86 ശതമാനം വളര്‍ച്ചയാണ് വിനോദ സഞ്ചാരമേഖലയിലുണ്ടായത്. വിനോദ സഞ്ചാരികളുടെ വരവിലൂടെ 6,949.88 കോടിരൂപ സംസ്ഥാനത്തിനു ലഭിച്ചു.
നോട്ടുകള്‍ക്ക് ക്ഷാമം വന്നതോടെ, നേരത്തെ മുറികള്‍ ബുക്കു ചെയ്തിരുന്ന ടൂറിസ്റ്റുകള്‍ പിന്‍വാങ്ങി. കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായി മുറികള്‍ ബുക്കു ചെയ്തു പിന്നീടു യാത്ര റദ്ദാക്കുന്നതായും വിനോദസഞ്ചാരവകുപ്പു സംശയിക്കുന്നു. വിനോദസഞ്ചാര മേഖലയ്ക്കു വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. പ്രത്യേകിച്ചും സീസണ്‍ ആരംഭിച്ച സാഹചര്യത്തില്‍. പ്രശ്‌നങ്ങളെക്കുറിച്ചു പഠിക്കാന്‍ വിനോദ സഞ്ചാരവകുപ്പു നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
ജൂലൈ മാസം വരെ 5,94,846 വിദേശ വിനോദ സഞ്ചാരികളും(അറേബ്യന്‍ ടൂറിസ്റ്റുകള്‍ 1,02,346), 70,68,503 ആഭ്യന്തര വിനോദ സഞ്ചാരികളുമാണ് കേരളം സന്ദര്‍ശിച്ചത്. വിദേശ വിനോദസഞ്ചാരികള്‍ കൂടുതലായി സന്ദര്‍ശിച്ച സ്ഥലം വര്‍ക്കലയും ആഭ്യന്തര വിനോദസഞ്ചാരികള്‍ സന്ദര്‍ശിച്ച സ്ഥലം ഗുരുവായൂരുമാണ്. വരുമാനത്തില്‍ മുഖ്യസംഭാവന നല്‍കുന്ന ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവിനെയാണ് നോട്ട് നിരോധനം പ്രധാനമായും ബാധിച്ചിരിക്കുന്നത്.

Post a Comment
0 Comments