Type Here to Get Search Results !

Bottom Ad

നോട്ട് അച്ചടി തീര്‍ന്നില്ല: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കില്ലെന്ന് മോദി സര്‍ക്കാര്‍


ന്യൂഡല്‍ഹി (www.evisionnews.in): നോട്ട് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പളം പണമായി നല്‍കണമെന്ന ആവശ്യം കേന്ദ്ര ധനമന്ത്രാലയം തള്ളി. കേരളമുള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങള്‍ ഉന്നയിച്ച ഈ ആവശ്യം നിലവിലെ സാഹചര്യത്തില്‍ അംഗീകരിക്കാനാവില്ലെന്നാണു കേന്ദ്രത്തിന്റെ വിലയിരുത്തല്‍. അസാധുവാക്കിയവയ്ക്കു പകരം നോട്ടുകളുടെ അച്ചടി പൂര്‍ത്തിയാകാത്തതു മൂലമുള്ള പണ ദൗര്‍ലഭ്യം രാജ്യത്തു തുടരുമ്പോള്‍ ശമ്പളം പണമായി നല്‍കാനാവില്ലെന്നു ധനമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. നോട്ട് പിന്‍വലിക്കുന്നതിന് ഇളവുകള്‍ തേടി സംസ്ഥാന ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി ജയ്റ്റ്‌ലിക്കു കത്തയച്ചിരുന്നു. 

ബാങ്കുകളില്‍ നിന്നു പിന്‍വലിക്കാവുന്ന തുക ആഴ്ചയില്‍ 24,000 രൂപയായി നിജപ്പെടുത്തിയതു ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിച്ചുവെന്നാണ് സംസ്ഥാന നിലപാട്. ആറര ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരില്‍ അഞ്ചര ലക്ഷം പേര്‍ ബാങ്ക് മുഖേനയാണു ശമ്പളം കൈപ്പറ്റുന്നത്. സഹകരണ മേഖലയിലെ പ്രശ്‌നങ്ങള്‍ താല്‍ക്കാലികമാണെന്നും ഇതിനിടെ പ്രശ്‌നപരിഹാരത്തിന് ആവശ്യമായ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ നബാര്‍ഡ് ചെയര്‍മാന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad