Type Here to Get Search Results !

Bottom Ad

എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മേഖലാ സമ്മേളനം 26 മുതല്‍ അണങ്കൂരില്‍


അണങ്കൂര്‍ (www.evisionnews.in): എസ്.കെ.എസ്.എസ്.എഫ് മദീനാപാഷന്‍ ജില്ലാ സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി മേഖലാ സമ്മേളനവും ദ്വിദിന കഥാപ്രസംഗവും 26 മുതല്‍ 28 വരെ അണങ്കൂരില്‍ നടക്കും. 26ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 27ന് പി.ബി അബ്ദുറസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 26, 27 തീയതികളില്‍ കഥാപ്രസംഗം സുബൈര്‍ മാസ്റ്റര്‍ തോട്ടിക്കല്‍ ആന്റ് പാര്‍ട്ടി അവതരിപ്പിക്കും. 

28ന് പൊതുസമ്മേളനം സമസ്ത ജില്ലാ പ്രസിഡണ്ട് ഉദ്ഘാടനം ചെയ്യും. മേഖല ആക്ടിംഗ് പ്രസിഡണ്ട് ഹാരിസ് ബെദിര അധ്യക്ഷത വഹിക്കും. മേഖല ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറയും. എം.ടി അബൂബക്കര്‍ ദാരിമി, ഷൗക്കത്തലി മൗലവി വെള്ളമുണ്ട, ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍, വിഷയവതരണം നടത്തും. 

സ്വാഗത സംഘ ചെയര്‍മാന്‍, എസ്.പി സലാഹുദ്ധീന്‍, ട്രഷറര്‍, കെ.എം സൈനുദ്ധീന്‍ ഹാജി, സത്താര്‍ ഹാജി അണങ്കൂര്‍, എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, ജില്ലാ സെക്രട്ടറി യു. സഹദ് ഹാജി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, എസ്.വൈ.എസ് മണ്ഡലം സെക്രട്ടറി എം.എ ഖലീല്‍, ബഷീര്‍ ദാരിമി തളങ്കര, യു. ബഷീര്‍ ഉളിയത്തടുക്ക, ഹമീദ് ഹാജി ചൂരി, എ.എ സിറാജുദ്ധീന്‍, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, മുഹമ്മദ് ബേഡകം, മുനീര്‍ അണങ്കൂര്‍, ശിഹാബ് അണങ്കൂര്‍, സുഹൈല്‍ ഫൈസി കമ്പാര്‍, പി.എ ജലീല്‍, സലിം ബെദിര, ഹാരിസ് എസ്.പി നഗര്‍, മുഹമ്മദ് കുഞ്ഞി തുരുത്തി, സി.ഐ.എ സലാം, ഹാഷിം ഹുദവി അണങ്കൂര്‍, സലാം അസ്ലമി പള്ളങ്കോട്, പി.എച്ച് അസ്ഹരി ആദൂര്‍ സംബന്ധിക്കും.

keywords:kasaragod-anangoor-skssf

Post a Comment

0 Comments

Top Post Ad

Below Post Ad