Type Here to Get Search Results !

Bottom Ad

മലപ്പുറത്ത് മതംമാറിയ യുവാവിനെ വധിച്ച കേസ്: നാലു പേര്‍ അറസ്റ്റില്‍

മലപ്പുറം (www.evisionnews.in): തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശി ഫൈസലിന്റെ വധത്തില്‍ ഗൂഢാലോചന നടത്തിയെന്ന് സംശയിക്കപ്പെടുന്ന നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു. ഫൈസലിന്റെ ബന്ധുക്കളും തീവ്രഹിന്ദുത്വ സംഘടന പ്രവര്‍ത്തകരുമാണ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് സി.ഐ എം. മുഹമ്മദ് ഹനീഫ പറഞ്ഞു.

ഫൈസല്‍ മതംമാറിയതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം. ഫൈസലിനെ പിന്തിരിപ്പിക്കാന്‍ ബന്ധുക്കള്‍ ശ്രമിച്ചിരുന്നെങ്കിലും പിന്തിരിപ്പിക്കാന്‍ കഴിയാതെ വന്നതോടെയാണ് പുറമെ നിന്നുള്ള സംഘടനയുടെ സഹായം തേടിയതെന്നാണ് സൂചന.

കൊടിഞ്ഞി ഫാറൂഖ് നഗറിലെ മാസ് ബേക്കറിയില്‍നിന്ന് കിട്ടിയ സി.സി.ടി.വി ദൃശ്യങ്ങള്‍ കൊലയാളി സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന പോലീസിന് ലഭിച്ചിരുന്നു. പുലര്‍ച്ചെ 5.05ന് ശേഷം ഫൈസല്‍ ഓടിച്ച ഓട്ടോറിക്ഷയെ രണ്ടു ബൈക്കുകളിലത്തെിയ നാലംഗ സംഘം പിന്തുടരുന്നതും ദുരൂഹസാഹചര്യത്തില്‍ കാര്‍ സ്ഥലത്തത്തെുന്നതും പള്ളിക്ക് മുന്നില്‍ അല്‍പനേരം നിര്‍ത്തിയിട്ട് പോകുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നത്.

അതേ സമയം കാര്‍ കൊലയാളി സംഘത്തിന്റേതല്ലെന്നാണ് സൂചന. മലപ്പുറം ഡി.വൈ.എസ്.പി വി.എം പ്രദീപ്, കൊണ്ടോട്ടി സി.ഐ മുഹമ്മദ് ഹനീഫ, താനൂര്‍ സി.ഐ അലവി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എട്ടംഗ സംഘമാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതെന്നാണ് ഇതുവരെ ലഭിച്ചിട്ടുള്ള സൂചന.


Keywords: Kozhikkod-news-case-police-arrest-faisal

Post a Comment

0 Comments

Top Post Ad

Below Post Ad