Type Here to Get Search Results !

Bottom Ad

ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റിയതറിയില്ല: ദേവസ്വം നീക്കം ദുരൂഹം: മന്ത്രി കടകംപള്ളി

തിരുവനന്തപുരം (www.evisionnews.in): ശബരിമല ക്ഷേത്രത്തിന്റെ പേര് സ്വാമി അയ്യപ്പന്‍ ക്ഷേത്രം എന്നാക്കി മാറ്റിയ നടപടി താനറിയാതെയാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പത്രങ്ങളില്‍ നിന്നുമാണ് താനിക്കാര്യം അറിഞ്ഞതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ വിശദമാക്കി. 

തിങ്കളാഴ്ചയാണ് ശബരിമലയുടെ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം' എന്ന പേര് ദേവസ്വം ബോര്‍ഡ് സ്വാമി അയ്യപ്പന്‍ ക്ഷേത്രം' എന്നാക്കി മാറ്റിയത്. പത്രങ്ങളില്‍ ഇത് സംബന്ധിച്ച് ദേവസ്വം അധികൃതര്‍ പരസ്യവും ചെയ്തിരുന്നു. ദേവസ്വം ബോര്‍ഡിന് ശബരിമല ധര്‍മ്മശാസ്്താ ക്ഷേത്രത്തിന്റെ പേര് സ്വന്തം നിലയില്‍ മാറ്റാന്‍ നിയമപരമായി അധികാരമുണ്ടെന്ന് കരുതുന്നില്ല. കേരളത്തിലെ നൂറു കണക്കിന് ക്ഷേത്രങ്ങളില്‍ ചെറിയ ക്ഷേത്രങ്ങളുടെ കാര്യത്തില്‍ പോലും ഇത്തരമൊരു അധികാരമില്ലാത്ത ബോര്‍ഡ് ഇത്രയും നിര്‍ണ്ണായകമായ തീരുമാനം സ്വന്തം നിലയില്‍ സ്വീകരിച്ചതും രഹസ്യമാക്കി വച്ചതും ഗുരുതരമായ നിയമലംഘനമാണ്. പ്രസ്തുത പേര് മാറ്റം രണ്ടു മാസത്തോളം മുമ്പ് നടന്നതായാണ് അറിയാന്‍ കഴിഞ്ഞത്.

മണ്ഡലകാല തീര്‍ഥാടനത്തിന്റെ ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന നിരവധി യോഗങ്ങളില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും സുപ്രധാനമായ ഇത്തരമൊരു തീരുമാനം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനും ദേവസ്വം വകുപ്പ് മന്ത്രിയായിരുന്ന തന്നോട് സൂചിപ്പിക്കാനെങ്കിലുമുള്ള സാമാന്യ മര്യാദ ബോര്‍ഡ് പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷ്ണന്‍ കാണിച്ചില്ലെന്നും മന്ത്രി വ്യക്തമാക്കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad