ആലംപാടി (www.evisionnews.in) : അറ്റ്‌ലസ് സ്റ്റാര്‍ ആലംപാടിയുടെ ആഭിമുഖ്യത്തില്‍ നബിദിനത്തോടനുബന്ധിച്ചു നബിദിന പൊതുസമ്മേളനവും ജില്ലാതല മാപ്പിള കലാ മത്സരവും ഡിസംബര്‍ 13 മൂന്ന് മണി മുതല്‍ ആലംപാടി മര്‍ഹൂം പി.ബി. ഉബൈദ് മുസ്ലിയാര്‍ നഗറില്‍ നടക്കും. മത സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. മാപ്പിളപ്പാട്ട്, ഖിറാഅത്ത്്, ദഫ് മത്സരം അരങ്ങേറും. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും മര്‍ഹും ദഫ് ഉസ്താദ് അബ്ദുല്ല ഹാജി മെമ്മോറിയല്‍ ട്രോഫിയും സമ്മാനിക്കും. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ആലംപാടി നിവാസികളെ ചടങ്ങില്‍ ആദരിക്കും. പരിപാടിയില്‍ സംബന്ധിക്കാന്‍ താല്പര്യമുള്ള മത്സരാര്‍ത്ഥികള്‍ 0096898509494 (റഫീഖ് എര്‍മാളം) എന്ന വാട്‌സാപ്പ് നമ്പറില്‍ ബന്ധപ്പെടണം.
keywords:kasaragod-alampadi-atlas-star-art-fest

Post a Comment
0 Comments