വയനാട് (www.evisionnews.in): 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ കറന്‍സി ക്ഷാമം വ്യാപാര, വ്യവസായ, കാര്‍ഷിക മേഖലയില്‍ ഉണ്ടാക്കിയ പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ജില്ലയിലെ വ്യാപാരികള്‍ ചൊവ്വാഴ്ച കടകളടച്ച് ഹര്‍ത്താലാചരിക്കും.
ഇതിന്റെ ഭാഗമായി ഇന്‍കം ടാക്സ് ഓഫീസിലേക്ക് മാര്‍ച്ച് നടക്കും. മാര്‍ച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസിറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. ഹര്‍ത്താലിന് ഐക്യദാര്‍ഢ്യവുമായി ജില്ലയിലെ മുഴുവന്‍ പെട്രോള്‍ പമ്പുകളും അടച്ചിടുമെന്ന് ജില്ലാ പെട്രോളിയം ഡീലര്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

Post a Comment
0 Comments