കാസര്‍കോട് (www.evisionnews.in): ബഹുസ്വര രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് പ്രായോഗികമല്ലെന്നും പൗരന് ഭരണഘടന അനുവദിച്ചു നല്‍കുന്ന മൗലികാവകാശത്തിന് ഭീഷണിയാണന്നും എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. പൊതുവികാരം മാനിക്കാതെ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഏക സിവില്‍കോഡിനതിരെ ഈമാസം 17ന് ശരീഅത്ത് സംരക്ഷണ റാലി നടത്താനും യോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ശാഖ തലങ്ങളില്‍ ബോധവല്‍കരണവും ക്ലസ്റ്റര്‍ തലങ്ങളില്‍ ശരീഅത്ത് സംരക്ഷണ സംഗമവും നടത്തും.
ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു, സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ,ജില്ലാ ട്രഷറര്‍ സുഹൈര്‍ അസ്ഹരി പള്ളങ്കോട്, സലാം ഫൈസി പേരാല്‍, അബൂബക്കര്‍ സിദ്ധീഖ് അസ്ഹരി പാത്തൂര്‍, യൂനുസ് ഫൈസി പെരുമ്പട്ട, യൂനുസ് ഹസനി തൈകടപ്പുറം, ഇസ്മാഈല്‍ മച്ചംപാടി, എം.എ ഖലീല്‍ മുട്ടത്തൊടി, എ.എ സിറാജുദ്ധീന്‍ ഖാസി ലൈന്‍, ഷറഫുദ്ധീന്‍ കുണിയ, ഉമറുല്‍ ഫാറൂഖ് തങ്ങള്‍ അസ്ഹരി മഞ്ചേശ്വരം, മുഹമ്മദലി നീലേശ്വരം, മുഹമ്മദ് ഫൈസി കജെ, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള സംബന്ധിച്ചു.

Post a Comment
0 Comments