സീതാംഗോളി :(www.evisionnews.in)സീതാംഗോളി മുഖാരിക്കണ്ടത്ത് കഴിഞ്ഞ ദിവസം ഉണ്ടായ സി പി എം -ബി ജെ പി സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. ബി ജെ പി പ്രവര്‍ത്തകനായ രവി ചന്ദ്രയുടെ പരാതിപ്രകാരം സി പി എം പ്രവര്‍ത്തകരായ ശ്യാം, സുജിത്ത് ശ്യാം, സുബിന്‍ തുടങ്ങിയവര്‍ക്കെതിരെയും, സി പി എം പ്രവര്‍ത്തകന്‍ ശരത് കുമാറിന്റെ പരാതിയിയിൽ ബി ജെ പി പ്രവര്‍ത്തകന്‍ രവി ചന്ദ്രയ്‌ക്കെതിരെയുയുമാണ് കേസെടുത്തത്. എടനാട്, കോരിമൂലയില്‍ സ്ഥാപിച്ചിരുന്ന സി പി എമ്മിന്റെ സ്‌തൂപം തകര്‍ത്തതിനു 10 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. യതീഷ്, ഹര്‍ഷരാജ്, അഭിലാഷ് തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്.
keywords-seethamgoli-bjp-cpm-theconflict-charged3case

Post a Comment
0 Comments