Type Here to Get Search Results !

Bottom Ad

കുവൈത്ത്‌ കെ.എം.സി.സി. യുടെ കാരുണ്യ പ്രവർത്തനം ശ്ലാഘനീയം : ബഷീറലി ശിഹാബ്‌ തങ്ങൾ


കാസർകോട്: (www.evisionnews.in)കുവൈത്ത്‌ കെ.എം.സി.സി. 40ാം
വാർഷികത്തോടനുബന്ധിച്ച്‌  നടത്തുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾ മാതൃകാ പരവും, ശ്ലാഘനീയവുമണെന്ന് പാണക്കാട്‌ ബഷീറലി ശിഹാബ്‌ തങ്ങൾ പറഞ്ഞു. കാസർകോട് - ചെങ്കള പഞ്ചായത്തിലെ നെല്ലിക്കട്ടയിൽ കുവൈത്ത്‌ കെ.എം.സി.സി.യുടെ നാലാമത്‌ ബൈത്തു റഹ്മ ശിലാ സ്ഥാപനച്ചടങ്ങിന്റ ഉദ്ഘാടനം നിർവ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.  മുസ്ലിം ലീഗ്‌ സംസ്ഥാന വൈസ്‌:പ്രസിഡന്റ്‌ സി.ടി.അഹമ്മദലി അദ്ധ്യക്ഷനായിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി എം.സി.ഖമറുദ്ദീൻ, ബഷീർ മൗലവി, ചെങ്കള പഞ്ചായത്ത്‌ ഭാറ്റവാഹികളായ അബ്ദുള്ളക്കുഞ്ഞി ചെർക്കള, ടി.കെ.അബ്ദുൽ സമദ്‌, പി.ഡി.റഹ്മാൻ, എന്നിവർ സംസാരിച്ചു. മൻസൂർ കൊവ്വൽ പള്ളി സ്വാഗതവും ശിഹാബ്‌ ആലക്കാട്‌ നന്ദിയും പറഞ്ഞു.







keywords-kuwaitkmcc-kasaragod-basheeralishihabthangal

Post a Comment

0 Comments

Top Post Ad

Below Post Ad