ഉപ്പള :(www.evisionnews.in):ഉപ്പള മണ്ണംങ്കുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ജില്ലാ സീനിയര്‍ ഡിവിഷന്‍ നോര്‍ത്ത് സോണ്‍ ലീഗ്ചാംപ്യന്‍ഷിപ്പിൽ മൂന്നാം മത്സരത്തില്‍ നാഷനല്‍ കാസർകോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബാജിയോ ഫാന്‍സ് ഉദുമയെ തോല്‍പ്പിച്ചു. നാഷനല്‍ കാസർകോടിന് വേണ്ടി മഷൂദ് ഒരു ഗോള്‍ നേടി. രണ്ടാമത്തേത് സെല്‍ഫ് ഗോളായിരുന്നു. മഷൂദിനെ തന്നെ കളിയിലെ താരമായി തെരഞ്ഞെടുത്തു. ബുധനാഴ്‌ച്ച നടക്കുന്ന ലീഗിലെ നാലാം മത്സരത്തില്‍ റെഡ് സ്റ്റാര്‍ പെരിയ മൊഗ്രാല്‍ സ്പോര്‍ട്സ് ക്ളബ്ബുമായി ഏറ്റുമുട്ടും. വൈകീട്ട് 4 മണിക്കാണ് മത്സരം.
keywords-seniordivisionfootballegue-uppala-winnationalkasaragod
Post a Comment
0 Comments