Type Here to Get Search Results !

Bottom Ad

സലാല കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി വിവാഹ ധനസഹായം വിതരണം ചെയ്തു


കാസര്‍കോട്;(www.evisionnews.in) ലോകത്ത് മറ്റൊരു സംഘടനയ്ക്കും സാധിക്കാത്ത വിധം സേവന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് ഗള്‍ഫ് നാടുകളിലും മറ്റു വിദേശ രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ വഴിയാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുളള പറഞ്ഞു.

വിദേശ മലയാളികളുടെ വിയര്‍പ്പിന്റെ തുളളികളാണ് നാടിന്റെ സാമൂഹ്യ പ്രശനങ്ങള്‍ക്ക് മറ്റും ഉപയോഗിക്കുന്നതെന്നും ചെര്‍ക്കളം കൂട്ടി ചേര്‍ത്തു. സലാല കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയുടെ സ്വര്‍ണ്ണ വിതരണവും കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ വിവാഹ ധനസഹായം ,ജൗഹറിന്റെ കുടുംബത്തിനുളള ധനസഹായ വിതരണത്തിന്റെ പരിപാടി ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാസര്‍ പെരിങ്ങത്തൂര്‍ അധ്യക്ഷത വഹിച്ചു. ഷെരീഫ് മേല്‍ പറമ്പ് സ്വാഗതം പറഞ്ഞു.

എം.സി.ഖമറുദ്ദീന്‍, പി.ബി.അബ്ദുള്‍ റസാഖ് എം എല്‍ .എ, പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എം.അബദുല്ല മുഗു, ബഷീര്‍ വെളളിക്കോത്ത്, ടി.കെ ഹനീഫ അണിയറ , എ.കെ.എം. അഷറഫ്, ടി.ഡി. കബീര്‍, എ.കെ ആരിഫ്, ആബിദ് ആറങ്ങാടി, സി.ഐ.എ. ഹമീദ്, അസീസ് കളത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad