കുമ്പള:(www.evisionnews.in) കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ 17ാം ബലിദാന ദിനം ഡിസംബര്‍ 1ന് കുമ്പളയില്‍ വെച്ച് നടക്കും വൈകുന്നേരം 3 മണിക്ക് ദേവി നഗറില്‍ നിന്നും ആയിരങ്ങള്‍ അണിനിരക്കുന്ന പ്രകടനത്തോട് കൂടി കുമ്പള നഗരത്തില്‍ നടക്കുന്ന പൊതുപരിപാടി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഒബിസി മോര്‍ച്ച കര്‍ണാടക സെക്രട്ടറി സത്യജിത്ത് പങ്കെടുക്കും. ഇതിനു മുന്നോടിയായി കൊടിമര ,പതാക ജാഥയും 30 നും , ജ്യോതിര്‍ യാത്ര 1 ന് രാവിലെയും നടക്കും.
ജെ പി നഗറിലെ ധീര ബലിദാനി ബി.ടി.വിജയന്‍ സ്മാരക സ്തൂപത്തില്‍ നിന്നും കൊടിമര ജാഥ 30 ന് വൈകുന്നേരം 3 മണിക്ക് ബി ജെ പി മണ്ഡലം പ്രസിഡണ്ട് എം സുധാമ യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് അവിനാശ് റൈയ്ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്യും. പതാക ജാഥ ധീര ബലിദാനി നായ്കാപ്പിലെ ദയാനന്ദന്റെ വീട്ടില്‍ നിന്നും 30 ന് 3 മണിക്ക് യുവമോര്‍ച്ച മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ടിന് ബി ജെ പി പ്രസിഡണ്ട് സതിഷ് ചന്ദ്ര ഭണ്ഡാരി പതാക കൈമാറി ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 1ന് രാവിലെ കോയിപ്പാടി കടപ്പുറത്തെ ബലിദാനി വിനു സ്മാരക മന്ദിരത്തില്‍ നിന്നും ജ്യോതിര്‍ യാത്ര യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് പി.ആര്‍.സുനില്‍ ഉദ്ഘാടനം ചെയ്യും.
പരിപാടി വന്‍വിജയമാക്കാന്‍ സംഘാടക സമിതിയുടെ യോഗത്തില്‍ തിരുമാനിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ രമേശ് ഭട്ട് അധ്യക്ഷത വഹിച്ചു ജില്ല പ്രസിഡണ്ട് അഡ്വ.കെ.ശ്രികാന്ത് യോഗം ഉദ്ഘാടനം ചെയ്തു. സതിശ്ചന്ദ്ര ഭണ്ഡാരി, സുരേഷ് കുമാര്‍ ഷെട്ടി സുമിത്ത് രാജ് വിജയ് ക്യാര്‍ റൈ, ഹരിഷ് കുമാര്‍ എ പി ധനഞ്ജയ മധൂര്‍ ,മുരളിധര യാദവ്, ശങ്കര ആള്‍വ തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment
0 Comments