Type Here to Get Search Results !

Bottom Ad

എസ് കെ എസ് എസ് എഫ് കാസര്‍കോട് മേഖല സമ്മേളനം തുടങ്ങി; സുബൈര്‍ തോട്ടിക്കലിന്റെ കഥാപ്രസംഗം ഞായറാഴ്ച്ച


കാസര്‍കോട്: (www.evisionnews.in) 2017 ഫെബ്രുവരി 10, 11, 12 തീയതികളില്‍ നടക്കുന്ന എസ് കെ എസ് എസ് എഫ് ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം സംഘടിപ്പിക്കുന്ന കാസര്‍കോട് മേഖല സമ്മേളനത്തിനും സുബൈര്‍ മാസ്റ്റര്‍ തോട്ടിക്കലിന്റെ ദ്വിദിന കഥാപ്രസംഗത്തിനും തുടക്കം കുറിച്ച് അണങ്കൂര്‍ സൈനുല്‍ ഉലമാ നഗറില്‍ സ്വാഗതസംഘം ട്രഷറര്‍ കെ.എം സൈനുദ്ധീന്‍ ഹാജി കൊല്ലമ്പാടി പതാക ഉയര്‍ത്തി. മേഖല ട്രഷറര്‍ ശിഹാബ് അണങ്കൂര്‍ സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര അദ്ധ്യക്ഷനായി

എം.പി എം കുട്ടി മൗലവി, ബേഡകം മുഹമ്മദ്, മുനീര്‍ അണങ്കൂര്‍, മുഹമ്മദ് ചീപ്പ്, ഖാലിദ് ഓലത്തിരി, ഖാലീദ് അണങ്കൂര്‍, ഹാഷിം ഹുദവി കോട്ടൂര്‍, സലാം അസ്ലമി അണങ്കൂര്‍, ബഷീര്‍ മൗലവി കോട്ട, ശബീബ് അണങ്കൂര്‍, ഹസന്‍ അണങ്കൂര്‍ ,ഹസന്‍ അണങ്കൂര്‍, കടവത്ത് അബ്ദുറഹ്മാന്‍, അബ്ദുറഹ്മാന്‍ മെഹ്ബൂബ് റോഡ്, ബിലാല്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു

ശനി, ഞായര്‍ ദിവസങ്ങളില്‍ മഗ്രിബ് നിസ്‌കാരനന്തരം ഖൈബറിലെ പുലിക്കുട്ടി, തടവറയിലെ സുല്‍ത്താന്‍ എന്ന വിഷയത്തില്‍ സുബൈര്‍ മാസ്റ്റര്‍ തോട്ടിക്കലിന്റെ കഥാ പ്രസംഗം നടക്കും, എന്‍.എ നെല്ലിക്കുന്ന് എം.എല്‍ എ, പി.ബി അബ്ദുറസാഖ് എം.എല്‍ എ മുഖ്യാതിഥിയാവും ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഉദ്ഘാടനം ചെയ്യും.

ഞായറാഴ്ച്ച എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ഉദ്ഘാടനം ചെയ്യും. 28 ന് നടക്കുന്ന മേഖല സമ്മേളനം സമസ്ത ജില്ലാ പ്രസിഡന്റ് ഖാസി ത്വാഖ അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളിലായി എസ് പി സലാഹുദ്ധീന്‍, ഹാരിസ് ബെദിര, സത്താര്‍ ഹാജി, എന്നിവര്‍ അദ്ധ്യക്ഷത വഹിക്കും. സമേളനത്തില്‍, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മെട്രോ മുഹമ്മദ് ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് വിശിഷ്ഠിതിഥിയായി സംബന്ധിക്കും. ബഷീര്‍ ദാരിമി തളങ്കര,എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, കെ.എം സൈനുദ്ധീന്‍ ഹാജി കൊല്ലമ്പാടി, യു.സഹദ് ഹാജി, യുബഷീര്‍ ഉളിയത്തടുക്ക, എം.എ ഖലീല്‍ മുട്ടത്തൊടി,, മുനീര്‍ അണങ്കൂര്‍, സി.എ അബ്ദുല്ല കുഞ്ഞി, സലാം സി.ഐ എ ചാല, മുഹമ്മദ് ബേഡകം, അബൂബക്കര്‍ അഹ്‌സനി,അബു നബ്ഹാന്‍ അസ്ഹരി, അഹ്മദ് ദാരിമി, ഹമീദ് പറപ്പാടി,ഹമീദ് ഹാജി ചൂരി, എ.എ സി റാജുദ്ധീന്‍ ഖാസി ലൈന്‍, ബി.എം എ മുഹമ്മദ് ഹാജി ബെദിര,ഹമീദ് ബെദിര, ഫാറൂഖ് കൊല്ലമ്പാടി, പി.എച്ച് അസ്ഹരി ആദൂര്‍, ശിഹാബ് അണങ്കൂര്‍, ഹമീദ് ചേരങ്കൈ, സുഹൈല്‍ ഫൈസി, ഇര്‍ഷാദ് ഹുദവി ബെദിര, സാലിം ബെദിര, തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് മേഖല പ്രസിഡന്റ് ഹാരിസ് ബെദിര ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad