Type Here to Get Search Results !

Bottom Ad

കാസര്‍കോട് ഗവ. കോളേജ് ആണ്‍ക്കുട്ടികളുടെ ഹോസ്റ്റല്‍ മന്ത്രി ഉദ്ഘാടനം ചെയ്തു


കാസര്‍കോട്: (www.evisionnews.in)കാസര്‍കോട് ഗവ. കോളേജില്‍ ആണ്‍കുട്ടികള്‍ക്ക് വേണ്ടി പണിത ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിച്ചു. വിദ്യാഭ്യാസത്തില്‍ സാമൂഹ്യബോധവും സമത്വബോധവും ഉണ്ടാകണമെന്നും സര്‍ക്കാര്‍ കോളേജുകളില്‍് ഇത് സാധിക്കുമെന്നും മന്ത്രി പറഞ്ഞു. പരിപാടിയില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു. എം എല്‍ എ മാരായ പി ബി അബ്ദുള്‍ റസാഖ്, കെ കുഞ്ഞിരാമന്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, കൗണ്‍സിലര്‍ കെ സബിത, ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു, പ്രിന്‍സിപ്പാള്‍ ഇന ചാര്‍ജ്ജ് ഡോ. സി ബാബുരാജ്, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. ടി വിനയന്‍, കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം എം സി രാജു, വിവിധ രാഷ്ട്രീയ പ്രതിനിധികളായ കെ പി സതീശ് ചന്ദ്രന്‍, അഡ്വ. എ ഗോവിന്ദന്‍ നായര്‍, വി രാജന്‍, എം അനന്തന്‍ നമ്പ്യാര്‍, ഹരീഷ് ബി നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ യു കെ രവികുമാര്‍  റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എക്‌സിക്യുട്ടീവ്് ഡയറക്ടര്‍ സി സുരേശന്‍ സ്വാഗതവും  യു കെ രവികുമാര്‍  നന്ദിയും പറഞ്ഞു. ചടങ്ങില്‍ നാലുഭാഷകളിലായി സ്വാഗതഗാനം ആലപിച്ച കാസര്‍കോട് ഗവ. കോളേജിലെ എം എസ് സി ജിയോളജി വിദ്യാര്‍ത്ഥിനി പി സേതുലക്ഷ്മിയെ മന്ത്രി അഭിനന്ദിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad