പാലക്കാട് (www.evisionnews.in): മതവിദ്വേഷ പ്രസംഗം നടത്തുന്ന ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികലയ്ക്കെതിരെ വല്ലപ്പുഴയിലെ വിദ്യാര്‍ത്ഥികളും രംഗത്ത്. ശശികല പഠിപ്പിക്കുന്ന വല്ലപ്പുഴയിലെ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നിന്നും അവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ചു. തുടര്‍ന്ന് അധ്യാപകര്‍ സ്‌കൂളിന് അവധി നല്‍കുകയായിരുന്നു. സംഭവത്തില്‍ അധ്യാപകര്‍ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സ്‌കൂളിലെ മതിലുകളില്‍ ശശികലയ്ക്ക് എതിരായി നോട്ടീസുകളും പതിച്ചിട്ടുണ്ട്. വല്ലപ്പുഴയെ പാകിസ്താനെന്ന് വിളിച്ച് ആക്ഷേപിച്ച ശശികലയെ സ്‌കൂളില്‍ ബഹിഷ്‌കരിക്കാനും ആഹ്വാനമുണ്ട്. ശശികല ടീച്ചറുടെ മതവിദ്വേഷം പ്രകടിപ്പിക്കുന്ന പ്രസംഗങ്ങളുടെ പേരില്‍ ഇവര്‍ക്കെതിരെ പോലീസ് 153 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്്തിരുന്നു.
ഇതിനു പിന്നാലെ വര്‍ഗീയ പ്രസംഗങ്ങളുടെ പേരില്‍ ക്രിമിനല്‍ കുറ്റമടക്കം ചാര്‍ജ് ചെയ്യപ്പെട്ട ശശികല ടീച്ചര്‍ സ്‌കൂളില്‍ തുടരുന്നത് നാടിനും സ്‌കൂളിനും അപമാനമാണെന്ന് ആരോപിച്ച് ജനകീയ പ്രതികരണ വേദി രംഗത്തെത്തിയിരുന്നു. സ്‌കൂളില്‍ നിന്നും ശശികലയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ അടക്കമുള്ള യുവജന പ്രസ്ഥാനങ്ങള്‍ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികളും ശശികലക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

Post a Comment
0 Comments