Type Here to Get Search Results !

Bottom Ad

സുള്ള്യ പോലീസ് മൂന്നാംമുറക്ക് വിധേയമാക്കി: കാസര്‍കോട് മജിസ്‌ട്രേറ്റ് സി.ഐക്ക് പരാതി നല്‍കി


കാസര്‍കോട് (www.evisionnews.in): സുള്ള്യ പോലീസ് തന്നെ മൂന്നാംമുറക്ക് വിധേയമാക്കിയെന്നാരോപിച്ച് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ടൗണ്‍ സി.ഐക്ക് പരാതി നല്‍കി. കാസര്‍കോട് മജിസ്ട്രേറ്റ് തൃശൂര്‍ മുല്ലച്ചേരി സ്വദേശി വി.കെ ഉണ്ണികൃഷ്ണനാണ് (45) സി.ഐ അബ്ദുല്‍ റഹീമിന് പരാതി നല്‍കിയത്.

സുള്ള്യ ബസ്റ്റാന്റില്‍ മദ്യപിച്ച് പരാക്രമംകാട്ടിയെന്ന് പറഞ്ഞ് പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി തന്നെ ക്രൂരമായി മര്‍ദ്ദിച്ചതായാണ് പരാതി. ഷൂ കൊണ്ട് ചവിട്ടുകയും സ്റ്റേഷനില്‍ വെച്ച് വെള്ളം ചോദിച്ചപ്പോള്‍ പെപ്സിയില്‍ മദ്യം കലര്‍ത്തി ബലമായി കുടിപ്പിച്ചെന്നും മജിസ്ട്രേറ്റ് പരാതിപ്പെട്ടു. സുബ്രഹ്മണ്യ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ഞായറാഴ്ച വൈകിട്ട് മൂന്നരമണിയോടെ ഓട്ടോയിലാണ് മജിസ്ട്രേറ്റ് സുള്ള്യ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് മുന്നിലിറങ്ങിയത്. 

ഓട്ടോ ഡ്രൈവര്‍ അമിത വാടക ചോദിച്ചതിനെ ചോദ്യം ചെയ്തതോടെ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ എത്തിയ പോലീസുകാരന്‍ ഓട്ടോ ഡ്രൈവറുടെ പക്ഷം ചേരുകയും അപമര്യാദയായി പെരുമാറുകയും ചെയ്യുകയായിരുന്നു. മജിസ്ട്രേറ്റാണെന്നുള്ള തിരിച്ചറിയല്‍ കാര്‍ഡ് കാട്ടിയപ്പോള്‍ പോലീസ് വലിച്ചെറിഞ്ഞതായും മജിസ്ട്രേറ്റ് വ്യക്തമാക്കി. അതിനിടെയാണ് സുള്ള്യ എസ്.ഐയും മൂന്നു പോലീസുകാരും സ്ഥലത്തെത്തിയത്. ഇവര്‍ ബലമായി തന്നെ ജീപ്പില്‍ കയറ്റിക്കൊണ്ട് പോയെന്നും ജീപ്പിനകത്ത് വെച്ചും പോലീസ് സ്റ്റേഷനില്‍ വെച്ചും ക്രൂരമായി മര്‍ദ്ദിച്ചെന്നും പരാതിയില്‍ പറയുന്നു. മര്‍ദനത്തില്‍ കൈക്കാലുകള്‍ക്ക് പരിക്കേറ്റ മജിസ്‌ട്രേറ്റ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.


Keywords; Kasaragod-news-police-sulliya-petition-to-ci

Post a Comment

0 Comments

Top Post Ad

Below Post Ad