കാസര്‍കോട് (www.evisionnews.in): ചന്ദ്രഗിരി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികളെ പ്രധാനാധ്യാപകന്‍ മര്‍ദ്ദിച്ചതായി പരാതി. പ്ലസ്ടു വിദ്യാര്‍ത്ഥികളും കോട്ടിക്കുളം സ്വദേശികളുമായ എ.കെ മുഹമ്മദ് അഷ്‌റഫ്(17), റാഷിദ് (17) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. വ്യാഴാഴ്ച രാവിലെ 9 മണിയോടെ സ്‌കൂളില്‍ വെച്ച് പ്രധാനാധ്യാപകനും മറ്റൊരു അധ്യാപകനും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തെച്ചൊല്ലി കഴിഞ്ഞ ദിവസങ്ങളില്‍ തര്‍ക്കമുണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ സ്ഥാപിച്ച ഫ്‌ളക്‌സ്‌ബോര്‍ഡ് കീറിയതിനെ ചോദ്യം ചെയ്തപ്പോഴാണ് മര്‍ദ്ദനമെന്ന് അഷ്‌റഫും റാഷിദും പരാതിപ്പെട്ടു
ചന്ദ്രഗിരി ഗവ. സ്കൂൾ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതായി പരാതി
15:04:00
0
Tags

Post a Comment
0 Comments