കാസര്‍കോട് (www.evisionnews.in): ഡ്രൈവിങ് ലൈസന്‍സ് നേടാനായി വയസ് തെളിയിക്കാന്‍ വ്യാജ എസ്.എസ്.എല്‍.സി ബുക്ക് ഹാജരാക്കിയ കേസിലെ പ്രതിക്ക് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ആറ് വര്‍ഷം കഠിനതടവും ലക്ഷം രൂപ പിഴയും വിധിച്ചു. മാണിക്കോത്ത് മഡിയന്‍ പാലക്കി ഹൗസിലെ നജീബി(28)നെയാണ് ശിക്ഷിച്ചത്. 2010 ഫെബ്രുവരി 11ന് കാസര്‍കോട് ആര്‍.ടി.ഒ ഓഫീസിലാണ് ഡ്രൈവിങ് ലൈസന്‍സിനായി വ്യാജ എസ്.എസ്.എല്‍.സി ബുക്ക് നല്‍കിയത്. ആര്‍.ടി.ഒ പി.ജെ പൗലോസ് നല്‍കിയ പരാതിയിലാണ് കാസര്‍കോട് പൊലീസ് അന്വേഷണം നടത്തിയത്. വ്യാജരേഖ ഉണ്ടാക്കിയതിന് നാലുവര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. ഒറിജിനല്‍ ആണെന്ന വ്യാജേന ഉപയോഗിച്ചതിന് ഒരു വര്‍ഷം തടവും 25,000 രൂപ പിഴയും ചതിക്കണമെന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിച്ചതിന് ഒരു വര്‍ഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ.
ഡ്രൈവിങ് ലൈസന്‍സിന് വ്യാജ എസ്.എസ്.എല്‍.സി ബുക്ക്: പ്രതിക്ക് ആറ് വര്‍ഷം തടവും ലക്ഷം രൂപ പിഴയും
15:09:00
0
കാസര്‍കോട് (www.evisionnews.in): ഡ്രൈവിങ് ലൈസന്‍സ് നേടാനായി വയസ് തെളിയിക്കാന്‍ വ്യാജ എസ്.എസ്.എല്‍.സി ബുക്ക് ഹാജരാക്കിയ കേസിലെ പ്രതിക്ക് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ആറ് വര്‍ഷം കഠിനതടവും ലക്ഷം രൂപ പിഴയും വിധിച്ചു. മാണിക്കോത്ത് മഡിയന്‍ പാലക്കി ഹൗസിലെ നജീബി(28)നെയാണ് ശിക്ഷിച്ചത്. 2010 ഫെബ്രുവരി 11ന് കാസര്‍കോട് ആര്‍.ടി.ഒ ഓഫീസിലാണ് ഡ്രൈവിങ് ലൈസന്‍സിനായി വ്യാജ എസ്.എസ്.എല്‍.സി ബുക്ക് നല്‍കിയത്. ആര്‍.ടി.ഒ പി.ജെ പൗലോസ് നല്‍കിയ പരാതിയിലാണ് കാസര്‍കോട് പൊലീസ് അന്വേഷണം നടത്തിയത്. വ്യാജരേഖ ഉണ്ടാക്കിയതിന് നാലുവര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. ഒറിജിനല്‍ ആണെന്ന വ്യാജേന ഉപയോഗിച്ചതിന് ഒരു വര്‍ഷം തടവും 25,000 രൂപ പിഴയും ചതിക്കണമെന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിച്ചതിന് ഒരു വര്‍ഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ.
Tags

Post a Comment
0 Comments