Type Here to Get Search Results !

Bottom Ad

ഏക സിവില്‍കോഡ്: മേല്‍പറമ്പില്‍ എസ്.ബി.വിയുടെ പ്രതിഷേധവലയം തീര്‍ത്തു

കാസര്‍കോട് (www.evisionnews.in): ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സമസ്ത കാസര്‍കോട് ജില്ലാ കമ്മിറ്റി 17ന് സംഘടിപ്പിക്കുന്ന ശരീഅത്ത് സംരക്ഷണ റാലിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്.ബി.വി മേല്‍പറമ്പ് മദ്രസാ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ വലയംതീര്‍ത്തു. ഏക സിവില്‍ നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കം ബഹുസ്വരത തകര്‍ക്കുമെന്നും രാജ്യത്തിന്റെ പൈതൃകത്തിന് കളങ്കം സൃഷ്ട്ടിക്കുമെന്നും അതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 

സ്വദര്‍ മുഅല്ലിം അബ്ദുസമദ് മൗലവി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ അബ്ദുല്‍ മജീദ് അസ്ഹരി പയ്യന്നൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു. എസ്.ബി.വി ജില്ലാ വൈസ് പ്രസിഡണ്ട് മുഹമ്മദ് മുഈനുദ്ധീന്‍ ഹില്‍ടോപ്പ് പ്രതിജ്ഞ ചെല്ലി കൊടുത്തു. അബ്ദുല്ല ഹസീബ് മേല്‍പറമ്പ് പ്രമേയമവതരിപ്പിച്ചു. ബഷീര്‍ മൗലവി വെളിമുക്ക്, അര്‍ഷാദ് ഹുദവി ചെമ്മനാട്, സവാദ് ഹുദവി കട്ടക്കാല്‍, അറഫാത്ത് ഹുദവി പൂച്ചക്കാട്, അസ്ലാം അണങ്കൂര്‍, ഹക്കിം ഹാജി പെരുമ്പട്ട, ഡി മുഹമ്മദ് മുസ്ലിയാര്‍, കെ.വി മുഹമ്മദ് മുസ്ലിയാര്‍, അബ്ബാസ് മുസ്ലിയാര്‍, മഹ്മൂദ് മുസ്ലിയാര്‍, ഹംസ ബാഖവി, മു ഹിയദ്ധീന്‍ സഅദി, അബ്ദുല്‍ മാലിക്ക്, ബാദുഷ പി.ആര്‍, ആദില്‍, തന്‍വീര്‍ അഹ്മമദ്, ഇജാസ്, സല്‍മാന്‍, ബാദുഷ, ശിബില്‍ റഹ്മാന്‍, ഹാദി സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad