Type Here to Get Search Results !

Bottom Ad

നോട്ടിനായി നെട്ടോട്ടമോടുമ്പോള്‍ രണ്ടായിരത്തിന്റെ നൂറ് നോട്ടുകള്‍ സ്വന്തമാക്കി ഗള്‍ഫ് മലയാളി താരമാകുന്നു

കോഴിക്കോട് (www.evisionnews.in): ഗെറ്റ് ഔട്ട് അടിച്ച നോട്ടുകള്‍ തിരിച്ചേല്‍പ്പിച്ച് പുതിയ നോട്ടിനായി നെട്ടോട്ടമോടുമ്പോള്‍ 2000 രൂപയുടെ നൂറു നോട്ടുകള്‍ സ്വന്തമാക്കി പ്രവാസി മലയാളി ഗള്‍ഫില്‍ താരമാകുന്നു. നാണയ ശേഖരം വിനോദമാക്കിയ കോഴിക്കോട് നടക്കാവ് സ്വദേശിയാണ് മോഹവില നല്‍കി രണ്ടുലക്ഷം രൂപ സ്വന്തമാക്കിയത്. പണം പിന്‍വലിക്കാനും മാറ്റിയെടുക്കാനും വിദേശത്തേക്കു കൊണ്ടുപോകാനും നിശ്ചിത മാനദണ്ഡമുള്ളപ്പോഴാണിത് എന്നതാണു വിരോധാഭാസം.

ഇന്ത്യയില്‍ ഏതു നോട്ടിറങ്ങിയാലും ആദ്യം സ്വന്തമാക്കണമെന്ന ആഗ്രഹമാണ് ദുബൈയില്‍ ചെറുകിട കച്ചവടക്കാരനായ ഇയാളെ ഈ സാഹസത്തിന് പ്രേരിപ്പിച്ചത്. ഒരു രൂപയുടെ നോട്ടടക്കം പല നോട്ടുകളുടെയും ആദ്യ സീരീസ് ഇയാള്‍ മോഹ വില നല്‍കി സ്വന്തമാക്കിയിട്ടുണ്ട്. നേതാക്കളുടെ ജന്മദിനത്തെ നോട്ടുകളിലെ നമ്പറുകളുമായി ബന്ധപ്പെടുത്തി റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന യുവാവ് പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ നിരവധി നേതാക്കള്‍ക്കു ജന്മദിന നോട്ടുകള്‍ സമ്മാനിച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി സുഹൃത്തു വഴിയാണ് നോട്ടുകള്‍ സംഘടിപ്പിച്ചത്. ഇവ കൈമാറ്റം ചെയ്യാനോ വില്‍പനയ്‌ക്കോ വേണ്ടിയല്ലെന്നും ഇത്രയധികം പുതിയ നോട്ടുകള്‍ സ്വന്തമാക്കുന്ന ആദ്യ മലയാളി എന്ന ഖ്യാതി മാത്രമാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 


Keywords: Kozikkod-news-notes-2000-gulf-malayali

Post a Comment

0 Comments

Top Post Ad

Below Post Ad