കാണ്‍പൂര്‍ (www.evisionnews.in): കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയ നോട്ടുകള്‍ മാറിയെടുക്കാന്‍ ജനം നെട്ടോട്ടമോടുമ്പോള്‍ പഴയ നോട്ടുകള്‍ ദൈവങ്ങള്‍ക്കും വേണ്ടാതായി. പഴയ 500, 1000 നോട്ടുകള്‍ സ്വീകരിക്കില്ലെന്ന ബോര്‍ഡ് ഉത്തരേന്ത്യയിലെ മിക്കയിടത്തും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.
അസാധുവാക്കിയ നോട്ടുകള്‍ കാണിക്കയിടരുതെന്ന് ചില ക്ഷേത്രങ്ങളില്‍ ബോര്‍ഡ് സ്ഥാപിച്ചു. കാണ്‍പൂരിലെ ഒരു ക്ഷേത്രത്തിലാണ് ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ക്ഷേത്ര അധികാരികളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ബോര്‍ഡ് സ്ഥാപിച്ചതെന്ന് ക്ഷേത്ര പൂജാരി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
അതേസമയം തമിഴ്നാട്ടിലെ പ്രശസ്തമായ തിരുമല ക്ഷേത്രത്തില്‍ അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കുന്നുണ്ട്. കാണിക്കയായി തീര്‍ത്ഥാടകര്‍ ആഗ്രഹിക്കുന്ന നോട്ടുകള്‍ നല്‍കാം. അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് പ്രത്യേക നിര്‍ദ്ദേശമൊന്നും നല്‍കിയിട്ടില്ലെന്നും ക്ഷേത്രം ഭാരവാഹികള്‍ വ്യക്തമാക്കി.

Post a Comment
0 Comments