തിരുവനന്തപുരം (www.evisionnews.in): വെള്ളക്കരം, പരീക്ഷാ ഫീസ്, കെട്ടിടനികുതി, വൈദ്യുതി ബില്ല് ഉള്‍പ്പടെ സര്‍ക്കാരിലേക്ക് അടയ്ക്കേണ്ട മുഴുവന്‍ ബില്ലുകളും നവംബര്‍ 30 വരെ പിഴ കൂടാതെ അടയ്ക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍, വാറ്റ്, എക്സൈസ് എന്നിവയില്‍ ഇളവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
500, 1000 രൂപ നോട്ട് അസാധുവാക്കിയതോടെ ഏറെ വലഞ്ഞിരിക്കുന്നത് സാധാരണ ജനങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ അവസ്ഥ കേന്ദ്ര ധനമന്ത്രിയെ കണ്ട് ബോധ്യപ്പെടുത്താനാണ് ഡല്‍ഹിയിലേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു അവസ്ഥയ്ക്ക് എത്രയും പെട്ടെന്ന് ഒരു പരിഹാരം കാണാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment
0 Comments