കാഞ്ഞങ്ങാട് (www.evisionnews.in): പുഴമണല്‍ കടത്ത് പിടികൂടാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുനിര്‍ത്തുകയും അസഭ്യം പറയുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്ത കേസില്‍ നാലുപ്രതികളെ കോടതി തടവിനും പിഴയടക്കാനും ശിക്ഷിച്ചു.
2013 നവംബര്‍ 21 ന് രാവിലെ ബേക്കല്‍ സ്റ്റേഷന്‍ അതി ര്‍ത്തിയിലെ കളനാട് മേല്‍പ്പറമ്പ് തൊട്ടിറോഡിലൂടെ പുഴമണല്‍ കടത്തുകയായിരുന്ന കെ.എല്‍ 13 എല്‍ 8250 നമ്പര്‍ പിക്കപ്പ് ലോറി പോലീസ് തടഞ്ഞിരുന്നൂ. അതിനിടെ കെ.എല്‍ 13 വൈ 8684 നമ്പര്‍ കാറിലെത്തിയ കളനാട് മാക്കോട്ടെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ അബ്ദുള്‍ മന്‍സൂര്‍(28), തെക്കില്‍ ബണ്ടിച്ചാല്‍ റെയിസിന്റെ മകന്‍ നൗഷാദ്(28), കെ.എല്‍. 14 കെ 642 നമ്പര്‍ കാറിലെത്തിയ ചെമ്പരിക്കയിലെ എന്‍.കെ അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് സാക്കിര്‍ എന്നിവര്‍ ചേര്‍ന്ന് പോലീസിനെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും തെറിവിളിക്കുകയും ചെയ്ത ശേഷം മണല്‍ ലോറി കടത്തിക്കൊണ്ടുപോയ കേസിലാണ് കാറിലെത്തിയ മൂന്ന് പ്രതികള്‍ക്കും 6500 രൂപ വീതം പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചത്.
ഒന്നാംപ്രതി പിക്കപ്പ് ലോറി ഡ്രൈവര്‍ ചെമ്പരിക്കയിലെ ഉമ്മറിന്റെ മകന്‍ അയൂബിന് കോടതി പിരിയും വരെ തടവും 1500 രൂപ പിഴയുമാണ് ശിക്ഷ.
Post a Comment
0 Comments