കാഞ്ഞങ്ങാട് (www.evisionnews.in) : വിവാഹനിശ്ചയം നടത്തിയ ശേഷം പ്രതിശ്രുത വധുവിനെ സ്വന്തം വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ചശേഷം വിവാഹത്തില്‍ നിന്നും കാലുമാറിയ യുവാവിനെതിരെ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
തിരുവനന്തപുരം ആനാട് സ്വദേശി ഉദയകുമാറിന്റെ മക ന്‍ ഉമേഷ് ഉദയനെ(28) തിരെയാണ് ബലാത്സംഗം, വഞ്ചന എന്നീ കുറ്റങ്ങള്‍ക്ക് ചന്തേര പോലീസ് ഹൊസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
പിലിക്കോട് മേല്‍മട്ടലായിയില്‍ വാടകക്ക് താമസിക്കുന്ന ഇരുപത്തിയാറുകാരിയായ യുവതിയാണ് വഞ്ചിക്കപ്പെട്ടത്. മുമ്പ് എറണാകുളത്താണ് യുവതി ജോലി ചെയ്തിരുന്നത്. ഈ സമയത്ത് പരിചയപ്പെടുകയും പ്രണയത്തിലാവുക യും ചെയ്ത ഉമേഷ് വീട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ 2015 ജൂണ്‍ 11 ന് മട്ടലായി സീമൗണ്ടില്‍ വെച്ച് വിവാഹ നിശ്ചയം നടത്തി. 2016 ഏപ്രില്‍ മാസത്തില്‍ വിവാഹം നടത്താനായിരുന്നു തീരുമാനം. മൂന്നുകൊല്ലം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു വിവാഹ നിശ്ചയം. ഇതിനിടയില്‍ ഉമേഷ് ഗള്‍ഫില്‍ പോയിരുന്നു.
പ്രണയം തുടരുന്നതിനിടയില്‍ യുവതിയുടെ അഞ്ചുപവന്‍ സ്വര്‍ണ്ണമാല, ലാപ്പ്ടോപ്പ്, മുക്കാല്‍ലക്ഷം രൂപ തുടങ്ങിയവ ഉമേഷ് കൈക്കലാക്കി. ഏതാനും ആഴ്ചകള്‍ക്ക് ശേഷം ഉമേഷ് യുവതിയെ തന്റെ തിരുവനന്തപുരം നെടുമങ്ങാട് ആനാട്ടെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തുവത്രെ. ഇതിന് ശേഷം വിവാഹം കഴിക്കാതെ കാലുമാറിയെന്നാണ് യുവതിയുടെ പരാതി.
ചന്തേര പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കോടതിയില്‍ കുററപത്രം സമര്‍പ്പിക്കുകയാണുണ്ടായത്.

Post a Comment
0 Comments