കാഞ്ഞങ്ങാട് (www.evisionnews.in): ആര്‍ക്കിയോളജി വകുപ്പിന്റെ തീരദേശപരിപാലന സംരക്ഷണ നിയമംലംഘിച്ച് ബേക്കല്‍ കോട്ടക്കരികില്‍ കെട്ടിടം നിര്‍മ്മിച്ചു വെന്ന കേസില്‍ പ്രതിയായ വീട്ടമ്മയായ യുവതിക്ക് പതിനായിരം രൂപ പിഴയും കോട തി പിരിയുംവരെ തടവിനും ശിക്ഷ.
പള്ളിക്കര കോട്ടക്കുന്നിലെ ഹമീദിന്റെ ഭാര്യ ഖദീജയെയാണ് (37) ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് കോടതി (രണ്ട്) തടവിനും പിഴയടക്കുന്നതിനും ശിക്ഷിച്ചത്.
ബി ആര്‍ ഡി സി യുടെ നിയന്ത്രണത്തിലുള്ള ബേക്ക ല്‍ കോട്ടയുടെ നിയന്ത്രിത മേഖലയില്‍ അനധികൃതമായി കെട്ടിടം നിര്‍മ്മിക്കുന്നതിനെതിരെ 2013 ജനുവരി ആറിന് ആര്‍ക്കിയോളജി വകുപ്പ് കണ്ണൂര്‍ സബ്ബ് സര്‍ക്കിള്‍ മുന്നറിയിപ്പ് നോട്ടീസ് നല്‍കിയിരുന്നു. ഇത് അവഗണിച്ച് ഖദീജ നിര്‍മ്മാണം നടത്തുകയായിരുന്നുവത്രെ. ഇത് സംബന്ധിച്ച് ആര്‍ക്കിയോളജി വകുപ്പ് സീനിയര്‍ അസിസ്റ്റന്റ് കെ. ജെ ലൂക്ക ബേക്കല്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ.
Post a Comment
0 Comments