ഡല്‍ഹി (www.evisionnews.in): ഉത്തരേന്ത്യയില്‍ ഉപ്പ് ക്ഷാമം രൂക്ഷം. നോട്ട് നിരോധനത്തിന് പിന്നാലെയാണിത്. ഉപ്പിന് ക്ഷാമമുണ്ടെന്ന വാര്‍ത്ത പ്രചരിച്ചതോടെ തീ വില നല്‍കി ആളുകള്‍ ഉപ്പ് ശേഖരിച്ചതയാണ് റിപ്പോര്‍ട്ട്.
ഉത്തര്‍പ്രദേശിലും ദില്ലിയുടെ ചില ഭാഗങ്ങളിലും ഉപ്പിനു വില കുതിച്ചുയര്‍ന്നിട്ടുണ്ട്. കിലോക്ക് 250 രൂപ വരെ നല്‍കി ഉപ്പ് ശേഖരിച്ചുവച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ഉപ്പുക്ഷാമം ദിവസങ്ങളോളം നീണ്ടുനില്‍ക്കുമെന്ന വാര്‍ത്തകള്‍ ഉത്തരേന്ത്യയില്‍ പരിഭ്രാന്തി പരത്തിക്കഴിഞ്ഞു. അതേസമയം, ഉപ്പിനു ക്ഷാമം ഒന്നുമില്ലെന്നും വാര്‍ത്തകള്‍ ശുദ്ധഅസംബന്ധമാണെന്നും വിശദീകരിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രംഗത്തെത്തി. കിലോക്ക് 100 രൂപ മുതല്‍ മുകളിലേക്കാണ് ഉപ്പിനു വില ഉയര്‍ന്നത്. ഉത്തര്‍പ്രദേശിലും ദില്ലിയിലും ഇതാണ് അവസ്ഥ.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ അഭിമുഖീകരിച്ച ഉള്ളിക്ഷാമത്തിനെ അനുസ്മരിപ്പിക്കുന്ന വറുതിയായിരിക്കും ഉപ്പിലൂടെ അനുഭവിക്കുന്നതെന്നും ഇതിനകം വിലയിരുത്തപ്പെട്ടുകഴിഞ്ഞു. ഉള്ളിക്ഷാമത്തില്‍ ആടിയുലഞ്ഞാണ് കേന്ദ്രത്തിലെയും ഡല്‍ഹിയിലെയും ബിജെപി സര്‍ക്കാറുകള്‍ അന്ന് കടപുഴകിയത്.

Post a Comment
0 Comments