കാഞ്ഞങ്ങാട് (www.evisionnews.in): ടിപ്പറും ജെ.സി.ബിയും കസ്റ്റഡിയിലെടുത്തും മറ്റും ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നുവെന്നാരോപിച്ചും പെര്‍മിറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചും ടിപ്പര്‍- ജെ.സി.ബി തൊഴിലാളി യൂണിയന്‍ പണിമുടക്കിയതോടെ കെ.എസ്.ടി.പി റോഡ് പണി നിര്‍ത്തി. സമരം ആദ്യം ബാധിച്ചത് കെ.എസ്.ടി.പി പണിയെയാണ്. നിര്‍മാണ സാമഗ്രികള്‍ സൂക്ഷിക്കുന്ന കെ.എസ്.ടി.പിയുടെ പാക്കത്തെ കേന്ദ്രം കാലിയായതോടെയാണ് പണി നിര്‍ത്തിയത്. കെ.എസ്.ടി.പിയുടെ മാതമംഗലത്തെ ക്രഷറിലും തൊഴിലാളികളെ ഇറക്കാന്‍ കഴിഞ്ഞില്ല. അവിടെയും യൂണിയന്‍കാര്‍ തടസമുണ്ടാക്കി.
സംസ്ഥാന പാതയില്‍ മഡിയന്‍ ജംഗ്ഷന്‍ മുതല്‍ മന്‍സൂര്‍ ജംഗ്ഷന്‍ വരെയുള്ള റോഡിന്റെ പണിയാണ് നടക്കുന്നത്. ചില ഭാഗങ്ങളില്‍ പ്രവൃത്തി അതിന്റെ അന്തിമഘട്ടത്തിലെത്തി. ഡിസംബര്‍ 31-നുള്ളില്‍ പട്ടണത്തിലെ റോഡ് പണി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് കാര്യങ്ങള്‍ വേഗത്തിലാക്കിയത്. അതിനിടെയാണ് പണി നിര്‍ത്തേണ്ടി വന്നത്.
Post a Comment
0 Comments