മടിക്കേരി (www.evisionnews.in): അധ്യാപികയുടെ അര്‍ധനഗ്നയായ മൃതദേഹം കാട്ടില്‍ കണ്ടെത്തി. വെസ്റ്റ് നെമ്മലെ ഗ്രാമത്തിലെ സ്‌കൂളില്‍ ഗസ്റ്റ് അധ്യാപികയായ പ്രമീള (34)യുടെ മൃതദേഹമാണ് നാട്ടുകാരുടെ സഹായത്തോടെ പോലീസ് കണ്ടെത്തിയത്. ഗോണിക്കുപ്പയിലെ ഹോട്ടലുടമയായ ഭര്‍ത്താവില്‍ നിന്നും വേര്‍പ്പെട്ട് രണ്ടു മക്കള്‍ക്കൊപ്പം സ്വന്തം വീട്ടില്‍ താമസിച്ചുവരികയായിരുന്നു പ്രമീള. തിങ്കളാഴ്ച വിദ്യാര്‍ത്ഥികളായ മക്കളെ കൂട്ടിക്കൊണ്ടുപോകാന്‍ ബസ് കാത്തുനില്‍ക്കുമ്പോള്‍ അജ്ഞാത സംഘം ബലമായി കാട്ടിലെത്തിച്ച് തല്ലിക്കൊന്ന് കടുകളയുകയായിരുന്നുവെന്നാണ് സംശയം. ബലാത്സംഗം നടന്നതായും സംശയമുണ്ട്. കുട്ടപോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Post a Comment
0 Comments