കാഞ്ഞങ്ങാട് (www.evisionnews.in): ഏകീകൃത സിവില്‍കോഡിനും മുത്തലാഖ് വിരുദ്ധ നീക്കത്തിനുമെതിരെ കാഞ്ഞങ്ങാട് സമസ്ത മണ്ഡലം കോഡി നേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ശരീഅത്ത് സംരക്ഷണ റാലിയില്‍ പങ്കെടുത്ത നേതാകള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ വ്യാജ കുറ്റാരോപണം ഉന്നയിച്ച് കേസെടുത്ത ഹോസ്ദുര്‍ഗ് പോലീസിന്റെ നടപടി പ്രതിഷേധാര്‍ഹവും അംഗീകരിക്കാനാവാത്തതുമാണെന്ന് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് യോഗം അഭിപ്രായപ്പെട്ടു.
തികച്ചും സമാധാനപരവും ഗതാഗത തടസങ്ങള്‍ സൃഷ്ടിക്കാതെയും നടത്തിയ റാലി നരേന്ദ്രമോദിയുടെ നേതൃത്വത്തലുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ മതസ്വാതന്ത്രത്തിനു നേരെയുള്ള കയ്യേറ്റത്തിനും വിവിധ സമുദായങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കി വോട്ട് ബാങ്ക് രാഷ്ട്രീയം നടപിലാക്കുന്നതിനുമെതിരെ നാനാ ജാതി മതസ്ഥരായ മതനിര പേക്ഷവാദികളുടെ കുട്ടായ്മ രൂപപ്പെടുത്തുവാന്‍ ആഹ്വാനം ചെയ്ത് കൊണ്ടാണ് നടത്തപ്പെട്ടത്.
മാന്യമായ രീതിയില്‍ നടന്ന റാലിക്കെതിരെ കേസെടുക്കുക വഴി കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന ഫാസിസ്റ്റ് വിരുദ്ധ നിലപാടിനെയാണ് ഹോസ്ദുര്‍ഗ് പോലീസ് വെല്ലുവിളിക്കുന്നത്. അന്യായമായി ചാര്‍ജ് ചെയ്ത കേസ് പിന്‍വലിക്കാന്‍ തയാറാകാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് വിവിധ സമുദായ സംഘടനകളെയും മതനിരപേക്ഷ പ്രസ്ഥാനങ്ങളെയും അണിനിരത്തി സംയുക്ത ജമാഅത്തും അതിലുള്‍ക്കൊള്ളുന്ന 72 ഓളം അംഗ ജമാഅത്തകളുമായി മുന്നോട്ടുവരുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
കേസ് അടിയന്തിരമായി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ജമാഅത്ത് കമ്മിറ്റി ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് ഇ മെയില്‍ സന്ദേശമയക്കുകയും ചെയ്തിട്ടുണ്ട്. യോഗത്തില്‍ ജനറല്‍ സെക്രട്ടറി ബശീര്‍ വെള്ളിക്കോത്ത്, ട്രഷറര്‍ പാലക്കി സി കുഞ്ഞഹമ്മദ് ഹാജി എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരായ പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എം മൊയ്തു മൗലവി, മുബാറക് ഹസൈനാര്‍ ഹാജി, ടി കെ ഖാലിദ് പാറപ്പള്ളി, ജോ. സെക്രട്ടറിമാരായ ബഷീര്‍ ആറങ്ങാടി, കെ.യു ദാവൂദ്, ജാതിയില്‍ ഹസൈനാര്‍, ഷരീഫ് എഞ്ചിനീയര്‍ സംസാരിച്ചു.
Keywords_rally-news-case-police-kanhangad
Post a Comment
0 Comments