മുംബൈ (www.evisionnews.in): നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനം ആരുടെ കണ്ണില്‍ പൊടിയിടാനാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് അസാധവാക്കുന്നതിനെ കുറിച്ച് മോദി ബി.ജെ.പി നേതാക്കള്‍ക്കെല്ലാം സൂചന നല്‍കിയിട്ടുണ്ട്. അതിന്റെ തെളിവാണ് കൈയ്യില്‍ നോട്ടുകളുടെ ശേഖരവുമായി നില്‍ക്കുന്ന ബി.ജെ.പി നേതാക്കളുടെ ചിത്രം നവമാധ്യമങ്ങള്‍ വഴി പ്രചരിച്ചത്.
നോട്ടുനിരോധിക്കാനുള്ള തീരുമാനം ബി.ജെ.പി നേതാക്കളെ മുന്‍കൂട്ടി അറിയിച്ചിരുന്നെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി ഈ തീരുമാനം ധനമന്ത്രി പോലും അറിഞ്ഞിട്ടുണ്ടാവില്ലെന്നും കൂട്ടിച്ചേര്‍ത്തു. നോട്ട് അസാധുവാക്കാനുള്ള തീരുമാനം പൊതു ജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിച്ചു. ബാങ്കുകളുടെയും എടിഎം കൗണ്ടറുകളുടെയും പുറത്ത് മണിക്കൂറുകളോളം ക്യൂ നില്‍ക്കുന്നതിനിടെ ഇരുപതോളം പേരാണ് മരിച്ചത്. പൊതുജനങ്ങള്‍ മരിച്ചുവീഴുമ്പോഴും മോദി ചിരിക്കുകയായിരുന്നു.
നിങ്ങള്‍ ഇത്ര ദിവസം എ.ടി.എമ്മിന്റേയും ബാങ്കിന്റേയും മുന്‍പില്‍ ക്യൂവില്‍ നിന്നു. ഇന്ത്യയിലെ ഏതെങ്കിലും അതി സമ്പന്നരോ ഉന്നതരോ ആ ക്യൂവില്‍ നില്‍ക്കുന്നത് കണ്ടോ. ഇല്ല കാണില്ല. സാധാരണക്കാരെ മാത്രമേ ആ ക്യുവില്‍ കാണുകയുള്ളൂ. എന്ത് തെറ്റായ കാര്യമാണ ഇത്. നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ വന്‍ അഴിമതിയാണ് സംഭവിച്ചിരിക്കുന്നത്. നോട്ടുകള്‍ നിരോധിക്കാനുള്ള തീരുമാനം മോദിയുടേത് മാത്രമാണെന്നും, മറ്റുള്ളവരോട് ആലോചിക്കാതെയാണ് ഇങ്ങനൊരു തീരുമാനത്തിന് അദ്ദേഹം മുതിര്‍ന്നതെന്നും രാഹുല്‍ പറഞ്ഞു.
ഈ തീരുമാനം നടപ്പിലാക്കുക വഴി കള്ളപ്പണക്കാരെ മുഴുവന്‍ രക്ഷപ്പെടാന്‍ അനുവദിക്കുകയാണ് മോദി ചെയ്തത്. വിജയ് മല്യയെയും ലളിത് മോദിയെപ്പോലെയുള്ളവര്‍ വിദേശത്തിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് കള്ളപ്പണത്തിനെതിരെ കൃത്യമായ നടപടിയെടുത്തിട്ടുണ്ട്. എന്നാല്‍ കോടിക്കണക്കിന് ജനതയെ ഇത്തരത്തില്‍ ബുദ്ധിമുട്ടിച്ചുകൊണ്ടായിരുന്നില്ല അതൊന്നും നടപ്പാക്കിയതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

Post a Comment
0 Comments