ന്യൂഡല്‍ഹി (www.evisionnews.in): സ്വന്തം അക്കൗണ്ടില്‍ നിന്നും പണം മാറാന്‍ എത്തുന്നവര്‍ക്ക് മഷി പുരട്ടേണ്ട കാര്യമില്ലെന്നതാണ് ആര്‍ബിഐയുടെ പുതിയ നിര്‍ദേശം. അതേസമയം അല്ലാതെ എത്തുന്നവര്‍ പല ബാങ്കുകളില്‍ നിന്നായി വീണ്ടും വീണ്ടും ആള്‍ക്കാര്‍ ക്യൂവില്‍ നില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ട സാഹചര്യത്തില്‍ തടയാന്‍ മഷി പതിക്കേണ്ടി വരും.
അതേസമയം നോട്ട് മാറാന്‍ എത്തുന്നവര്‍ തിരിച്ചറിയല്‍ രേഖ ഹാജരാക്കണമെന്ന നിബന്ധന തുടരും. കള്ളപ്പണം മാറാന്‍ ഇടപാടുകാര്‍ മറ്റുള്ളവരെ കൊണ്ട് പല ബാങ്കുകളില്‍ ക്യൂ നിര്‍ത്തി നോട്ടു മാറുന്നതായി നേരത്തേ കണ്ടെത്തിയിരുന്നു. ഒരു ബാങ്കില്‍ പോയി ഒരു തവണ നോട്ടു മാറിയവര്‍ തന്നെ വേറൊരു ബാങ്കിലും ക്യൂ നില്‍ക്കുന്നത് ശ്രദ്ധയില്‍ പെടുകയായിരുന്നു. ഇതിനൊപ്പം ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തും കള്ളപ്പണം മാറിയെടുക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ടിക്കറ്റ് പണം നല്‍കി ബുക്ക് ചെയ്യുന്നവര്‍ പിന്നീട് അത് റദ്ദാക്കി പണം തിരിച്ചു വാങ്ങുന്നതാണ് രീതി.
ഇതോടെ ട്രയിന്‍ ടിക്കറ്റ് ബുക്കിംഗിന്റെ കാര്യത്തിലും നിയന്ത്രം കൊണ്ടുവന്നു. 5000 ല്‍ കൂടുതല്‍ തുകയ്ക്ക് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം റദ്ദാക്കിയാല്‍ പണം നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. ഈ മാസം 24 വരെയാണ് ഈ നിയന്ത്രണം. അതിനിടയില്‍ എടിഎമ്മുകള്‍ക്ക് മുന്നില്‍ ഉണ്ടായിരുന്ന തിരക്ക് കുറഞ്ഞു തുടങ്ങിയെങ്കിലും ബാങ്കുകളില്‍ ഇപ്പോഴും ജനങ്ങള്‍ ക്യൂ നില്‍ക്കുകയാണ്. എടിഎമ്മുകളില്‍ ആവശ്യത്തിനുള്ള പണം നിറച്ചിട്ടുണ്ടെങ്കിലും 20000 രൂപ വീതം കിട്ടുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ചില്ലറക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ആവശ്യത്തിന് വിനിമയം നടത്താന്‍ കഴിയുന്നില്ല എന്നതാണ് പ്രശ്നം.

Post a Comment
0 Comments