Type Here to Get Search Results !

Bottom Ad

മലയോരത്ത് മരംകൊള്ള വ്യാപകം: ചെക്‌പോസ്റ്റുകള്‍ നോക്കുകുത്തി

കാഞ്ഞങ്ങാട് (www.evisionnews.in): മലയോര മേഖകളില്‍ അനധികൃത മരംകടത്ത് വ്യാപകമാകുന്നതായി പോലീസിനും വില്‍പന നികുതി ഉദ്യോഗസ്ഥര്‍ക്കും വിവരം ലഭിച്ചു. വനംവകുപ്പ് അനുമതിപത്രം വാങ്ങിയാണ് മരം കടത്തുന്നതെങ്കിലും ഇതിന്റെ മറവില്‍ കണക്കില്‍പെടാത്ത വിലകൂടിയ മരങ്ങള്‍ കടത്തുന്നതായും വിവരമുണ്ട്. അതിര്‍ത്തി ചെക് പോസ്റ്റുകള്‍ ഒഴിവാക്കി ബൈപാസ് റോഡുകളില്‍ കൂടിയാണ് കടത്ത് നടക്കുന്നത്. കഴിഞ്ഞ ദിവസം പാണത്തൂര്‍ പഴയ ബസ് സ്റ്റാന്റിലെ വില്‍പന നികുതി ചെക്‌പോസ്റ്റ് വെട്ടിച്ചു കുണ്ടുപ്പള്ളി വനാതിര്‍ത്തിയില്‍ നിന്നു കടത്തിയ ഒരു ലോഡ് തേക്കുമരം രാജപുരം പോലീസ് പിടിച്ചെടുത്തു വില്‍പന നികുതി ഉദ്യോഗസ്ഥര്‍ക്കു കൈമാറിയിരുന്നു.

ആലക്കോട് ഭാഗത്തേക്കു കടത്താനുള്ള ശ്രമത്തിനിടെയാണു മരം പിടികൂടിയത്. പലപ്പോഴും ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടാത്ത റോഡുകള്‍ വഴിയാണ് മരംകടത്തു നടക്കുന്നത്. രാത്രി ഒരു മണിയോടെയാണു പാണത്തൂര്‍ ജംഗ്ഷനില്‍ നിന്നു മരം പിടികൂടിയത്. വനംവകുപ്പ് അനുമതിപത്രത്തോടു കൂടിയും അല്ലാതെയും മരം കടത്തുന്നുണ്ട്. പാണത്തൂര്‍ സുള്ള്യ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ക്കു പഴയ ബസ് സ്റ്റാന്റിലെ ചെക്‌പോസ്റ്റുവഴി പോകാതെ പാണത്തൂര്‍ ടൗണിലെത്താനുള്ള ബൈപാസ് റോഡുണ്ട്. ഇതുവഴിയും നികുതിവെട്ടിച്ചുള്ള മരംകടത്തു നടക്കുന്നതായും വിവരമുണ്ട്. ചെക്‌പോസ്റ്റുകളില്‍ വേണ്ടത്രെ പരിശോധന ശക്തമാക്കാത്തതാണ് സര്‍ക്കാറിന്റെ വന്‍ വരുമാന നഷ്ടമുണ്ടാക്കുന്ന തരത്തില്‍ മരക്കടത്ത് നടക്കുന്നതെന്നാണ് ആരോപണം.

Post a Comment

0 Comments

Top Post Ad

Below Post Ad