Type Here to Get Search Results !

Bottom Ad

എല്ലാ ബാങ്കിലും നോട്ടുമാറ്റാം: 500 രൂപയുടെ നോട്ട് എത്താന്‍ ഇനിയും വൈകും

കാസര്‍കോട് (www.evisionnews.in): എല്ലാ ബാങ്കുശാഖകളിലും 4500 രൂപ വരെ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാം. അതേസമയം പ്രതിസന്ധി ഇത്രയ്ക്കും കടുപ്പമാകാന്‍ കാരണക്കാരനായ അഞ്ഞൂറിന്റെ നോട്ടുകള്‍ കേരളത്തിലെത്താന്‍ ഇനിയും ദിവസങ്ങളെടുത്തേക്കുമെന്നാണ് വിവരം. 

എസ്ബിടിയിലും എസ്ബിഐയിലും മാത്രം വരി നില്‍ക്കാതെ ഇടപാടുകാര്‍ മറ്റു ബാങ്കുകളെയും സമീപിക്കണമെന്നു സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പില്‍പ്പെട്ട ബാങ്കുകളുടെ അഭ്യര്‍ഥന. കേരളത്തില്‍ ഭൂരിപക്ഷം ഇടപാടുകാര്‍ക്കും എസ്ബിടിയിലോ എസ്ബിഐയിലോ ആണു ബാങ്ക് അക്കൗണ്ടുള്ളത്. അതിനാല്‍ അവര്‍ സ്വന്തം ബാങ്കില്‍ തന്നെ പഴയ നോട്ട് മാറ്റിയെടുക്കാന്‍ ചെല്ലുന്നു. സ്വാഭാവികമായും വരിയും നീളുന്നു.

അതേസമയം വാണിജ്യബാങ്കുകളുമായി ചര്‍ച്ച നടത്താതെ റിസര്‍വ് ബാങ്ക് മാത്രം കാര്യങ്ങള്‍ തീരുമാനിച്ചതാണ് അബദ്ധമായതെന്ന് ബാങ്കിങ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. റദ്ദാക്കിയ 500, 1000 നോട്ടുകള്‍ക്കു പകരം അതേ വലുപ്പത്തില്‍ പുതിയ നോട്ടുകള്‍ ഇറക്കിയിരുന്നെങ്കില്‍ എടിഎം സോഫ്റ്റ്വെയറിലോ നോട്ടുകള്‍ അടുക്കി വയ്ക്കാനുള്ള ട്രേകളുടെ വലുപ്പത്തിലോ മാറ്റം വേണ്ടി വരുമായിരുന്നില്ല. രാജ്യത്തെ രണ്ടു ലക്ഷത്തിലേറെ എടിഎമ്മുകളിലാണ് ഈ മാറ്റങ്ങള്‍ വരുത്താനുള്ളത്.

കേരളത്തിലെ എടിഎമ്മുകളില്‍ പുതിയ നോട്ടുകള്‍ ലഭ്യമാക്കാനുള്ള സാങ്കേതിക ജോലികള്‍ ആരംഭിച്ചു. എടിഎമ്മിലെ ട്രേകളില്‍ സ്‌പേസര്‍ എന്ന പ്ലാസ്റ്റിക് പെട്ടി സ്ഥാപിച്ച് അതില്‍ നോട്ട് അടുക്കി വെക്കുന്നതാണു രീതി. പണം പിന്‍വലിക്കുമ്പോള്‍ അതില്‍ നിന്നാണു നോട്ടുകള്‍ താഴേക്കു വീഴുന്നത്. യുഎസ് കമ്പനികളായ എന്‍സിആര്‍, ഡി ബോള്‍ഡ് എന്നിവരാണ് എടിഎമ്മുകള്‍ സ്ഥാപിക്കുന്നത്. ഇവരുടെ സാങ്കേതികവിദഗ്ധര്‍ വന്നിട്ടു വേണം സാങ്കേതികമാറ്റം വരുത്താന്‍.

Post a Comment

0 Comments

Top Post Ad

Below Post Ad