Type Here to Get Search Results !

Bottom Ad

നോട്ട് നിരോധനം: സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു


കോഴിക്കോട് (www.evisionnews.in): നോട്ട് നിരോധനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അരി വില കുതിച്ചുയരുന്നു. മൊത്തവിതരണ കേന്ദ്രങ്ങളില്‍ കിലോക്ക് മൂന്ന് മുതല്‍ ഏഴ് രൂപ വരെയാണ് വര്‍ധന.

1000, 500 രൂപയുടെ നോട്ട് നിരോധനത്തെ തുടര്‍ന്ന് വിപണിയില്‍ മൊത്ത വ്യാപാരികള്‍ അരി ഇറക്കുമതി ചെയ്യാത്തതാണ് പ്രധാന കാരണം. പഴയ നോട്ടുകള്‍ സ്വീകരിക്കാന്‍ ആരും തയ്യാറാവുന്നില്ല. ആന്ധ്രയില്‍ നിന്നുള്ള അരി ഇറക്കുമതി ഇപ്പോള്‍ വളരെ കുറഞ്ഞിട്ടുണ്ട്.

നോട്ട് പ്രതിസന്ധിക്കിടയിലാണ് ജനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കി അരി വില കുതിച്ചുയരുന്നത്. കഴിഞ്ഞ മാസം കിലോക്ക് 24 രൂപയായിരുന്ന അരിക്ക് ഇപ്പോള്‍ 31 രൂപയാണ് മൊത്ത വില.

ജയ അരിവില 33 രൂപയായി വര്‍ധിച്ചു. ചില്ലറ വ്യാപാര കേന്ദ്രങ്ങളില്‍ ഇതിന് ആനുപാതികമായ വിലവര്‍ധനയുണ്ടായി.

ആന്ധ്രയില്‍ നിന്ന് നേരത്തെ വന്നിരുന്നതിന്റെ മൂന്നിലൊന്ന് മാത്രമാണ് ഇപ്പോള്‍ കേരളത്തിലെത്തുന്നത്. റേഷന്‍ കടയിലെ അരി വിതരണം ഇപ്പോഴും പൂര്‍ണമായി പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. ഇതോടെ നോട്ട് പ്രതിസന്ധിക്കിടയില്‍ വില കൂടിയ അരി വാങ്ങേണ്ട അവസ്ഥയിലാണ് ജനങ്ങള്‍.

keywords:kerala-kozhikode-rice-price-hike







Tags

Post a Comment

0 Comments

Top Post Ad

Below Post Ad