Type Here to Get Search Results !

Bottom Ad

പിണറായിയും മോഡിയും ഒരുപോലെ; ‘ആര്‍എസ്പിയോട് പിണറായി കാണിച്ചത് കേരളത്തിനോട് മോഡിയും കാണിച്ചു’:ഷിബു ബേബി ജോണ്‍


കൊല്ലം (www.evisionnews.in): സര്‍വകക്ഷി യോഗത്തില്‍ ആര്‍എസ്പിയെ വിളിക്കാത്തതിനെതിരെ വിമര്‍ശനവുമായി ഷിബുബേബി ജോണ്‍ . ചില ധാര്‍ഷ്ട്യങ്ങള്‍ക്ക് ഉടനടി മറുപടി കിട്ടും. നമ്മുടെ മുഖ്യമന്ത്രിക്കും അതാണ് സംഭവിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഒരുപോലെയാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു. പിണറായി വിജയന്‍ കണ്ണാടിയില്‍ നോക്കുമ്പോള്‍ നരേന്ദ്രമോഡിയെ കാണുന്ന തരത്തിലുളള ചിത്രമാണ് ഇതിന് അദ്ദേഹം ഉപയോഗിച്ചത്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന തലക്കെട്ടിലുളള കുറിപ്പില്‍ കേരളത്തില്‍ നിന്നുളള സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രി സന്ദര്‍ശനാനുമതി നിഷേധിച്ചത് പ്രതിഷേധാര്‍ഹമാണെന്നും പറയുന്നു. 

കേരളത്തിനോടുളള കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണ് ഇത് സൂചിപ്പിക്കുന്നത്. പക്ഷെ ചില ധാര്‍ഷ്ട്യങ്ങള്‍ക്ക് ചിലപ്പോള്‍ പൊടുന്നനെ മറുപടി കിട്ടും. അതാണ് മുഖ്യമന്ത്രിക്ക് ഇപ്പോള്‍ കിട്ടിയത്. കേരളത്തില്‍ സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആര്‍എസ്പി എന്ന രാഷ്ട്രീയ പാര്‍ട്ടിയെ വിളിക്കാതിരിക്കാന്‍ മുഖ്യമന്ത്രിയും കൂട്ടരും പ്രത്യേകം ശ്രദ്ധിച്ചു.കേരളത്തിന്റെ മുഴുവന്‍ ജനങ്ങളുടെയുമായ ഒരു പ്രശ്‌നം ചര്‍ച്ച ചെയ്യുന്നിടത്ത് സങ്കുചിത രാഷ്ട്രീയം കലര്‍ത്തി ഭരണനേതാക്കള്‍. അത് തന്നെയാണ് ഇപ്പോള്‍ നരേന്ദ്ര മോഡിയും ചെയ്യുന്നതെന്നും ഷിബു ബേബി ജോണ്‍ പറയുന്നു.




keywords:kerala-kollam-shibu-baby-john-on-pinaray-modi

Post a Comment

0 Comments

Top Post Ad

Below Post Ad