Type Here to Get Search Results !

Bottom Ad

ബദിയടുക്കയിൽ അങ്കൺവാടി അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു


ബദിയടുക്ക (www.evisionnews.in): അങ്കൺവാടി അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. ബദിയടുക്ക ഏത്തടുക്കയിലെ അസ്‌റാസിന്റെ ഭാര്യ ആഇശ (30) യാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. കിടപ്പുമുറിയിൽ കുഴഞ്ഞുവീണ ആയിശയെ വീട്ടുകാര്‍ ഉടന്‍തന്നെ കാസര്‍കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുവന്നെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. മുനിയൂരില്‍ ആറ് വര്‍ഷത്തോളമായി അംഗണ്‍വാടി അധ്യാപികയായി ജോലിചെയ്തുവരികയായിരുന്നു. മൊയ്തീന്‍ - അവ്വമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ബഷീര്‍, സാറ, ഹാജറ. 

ബദിയടുക്ക പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിലേക്ക് മാറ്റി.

Post a Comment

0 Comments

Top Post Ad

Below Post Ad