Type Here to Get Search Results !

Bottom Ad

പൊതുവിതരണരംഗം തകര്‍ച്ചയുടെ വക്കില്‍: റേഷന്‍ വ്യാപാരികള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തില്‍

തിരുവനന്തപുരം (www.evisionnews.in): പൊതുവിതരണരംഗം തകര്‍ക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിലപാടില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. വ്യാപാരികള്‍ക്കും സെയില്‍സ്മാനും മിനിമം വേതനം അനുവദിക്കുക, റേഷന്‍ കമ്മീഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക, വെട്ടിക്കുറച്ച റേഷന്‍ ക്വാട്ട പുനഃസ്ഥാപിക്കുക, ബി.പി.എല്‍ ലിസ്റ്റിലെ അപാകത പരിഹരിക്കുക, പുതുക്കിയ കാര്‍ഡ് വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് പുറമെ റേഷന്‍ ഡീലേഴ്സ് ഓര്‍ഗനൈസേഷന്‍, കേരള സ്റ്റേറ്റ് റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ എന്നിവര്‍ അടങ്ങിയ സംയുക്ത സമര സമിതിയാണ് സമരം നടത്തുന്നത്. സമരക്കാര്‍ ഇന്ന് താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തും. 88 ലക്ഷം കാര്‍ഡുടമകള്‍ ഉള്ള കേരളത്തില്‍ ഭക്ഷ്യ സുരക്ഷാനിയമം നടപ്പാക്കുമ്പോള്‍ 28 ലക്ഷം പേര്‍ക്കേ അര്‍ഹതയുണ്ടാകൂ. 60 ലക്ഷം പേര്‍ പുറത്തുപോകുന്നത് തങ്ങളുടെ തൊഴില്‍ സുരക്ഷ ബാധിക്കുമെന്ന് റേഷന്‍വ്യാപാരികള്‍ പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad