കാസര്‍കോട്:(www.evisionnews.in) സര്‍ക്കാര്‍ മേഖലയില്‍ കരാര്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്ന കരാറുകാര്‍ നേരിടുന്ന പ്രതിസന്ധിയും നിര്‍മ്മാണത്തിനുള്ള സാധന സാമഗ്രികള്‍ക്ക് ദൗര്‍ലഭ്യവും സൃഷ്ടിക്കുന്ന സ്തംഭനാവസ്ഥയും പരിഹരിക്കാന്‍ സത്വരനടപടികള്‍ കൈക്കൊള്ളണമെന്ന് കേരള ഗവ. കോണ്‍ട്രാക്‌റ്റേഴ്‌സ് യൂത്ത് വിംഗ് കാസര്‍കോട് ജില്ലാ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
കരാറുകാര്‍ ഏറ്റെടുത്തു നിര്‍മ്മാണം നടത്തുന്ന കെട്ടിടങ്ങള്‍, റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയവയുടെ പ്രവൃത്തികള്‍ നടത്തികൊണ്ടുപോകാന്‍ പറ്റാത്ത അവസ്ഥയിലാണ് നിലനില്‍ക്കുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് സി.എച്ച്. മൊയ്തീന്‍ കുഞ്ഞി ചാപ്പാടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ബി.കെ. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. എം.എ. നാസര്‍, ബോസ് ഷെരീഫ്, ടി.കെ. ഷെരീഫ്, നിസാര്‍ കല്ലട്ര, എയര്‍ലൈന്‍സ് അബ്ദുല്ല കുഞ്ഞി, അബ്ദുല്ല ബെണ്ടിച്ചാല്‍, സി.എല്‍ റഷീദ് ഹാജി, എം.എം നൗഷാദ് . റസാഖ് ബദിര, എം.ടി നാസര്‍ എന്നിവര്‍ പ്രസംഗിച്ചു. ജാസിര്‍ ചെങ്കള സ്വാഗതവും മാര്‍ക് മുഹമ്മദ് നന്ദിയും പറഞ്ഞു.
ഭാരവവാഹികള്‍; ടി.കെ. നസീര്‍ പട്ടുവം (പ്രസിഡന്റ് ), കബീര്‍ ഉഗ്രാണി, അഷറഫ് പെര്‍ള, മജീദ് ബെണ്ടിച്ചാല്‍(വൈസ് പ്രസിഡന്റ്), മാര്‍ക് മുഹമ്മദ് കുഞ്ഞി (ജന സെക്രട്ടറി), സുനൈഫ് എം.എ.എച്ച്., ഹക്കീം, റൈഷുദ്ദീന്‍ സി(ജോയിന്റ് സെക്രട്ടറി), ജാസിര്‍ ചെങ്കള (ട്രഷറര്‍ )

Post a Comment
0 Comments