Type Here to Get Search Results !

Bottom Ad

ദക്ഷിണ കന്നഡ ജില്ലാ രാജ്യോത്സവ അവാര്‍ഡ് കാസര്‍കോട്ടെ വിഷ്ണു മനോഹറിനും സമന്വിതാ ഗണേശിനും


കാസര്‍കോട്:(www.evisionnews.in) ദക്ഷിണ കന്നഡ ജില്ലാ രാജ്യോത്സവ അവാര്‍ഡിന് കാസര്‍കോട്ടെ രണ്ട് വിദ്യാര്‍ത്ഥികളെ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം തിരഞ്ഞെടുത്തു. മുള്ളേരിയ വിദ്യാശ്രീ ശിക്ഷണ കേന്ദ്രത്തിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി വിഷ്ണു മനോഹറും കാസര്‍കോട് ദ്വാരകാ നഗര്‍ ശ്രീ ലക്ഷ്മീ വെങ്കടേശ വിദ്യാലയത്തിലെ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി സമന്വിതാ ഗണേശുമാണ് രാജ്യോത്സവ പ്രശസ്തി ജേതാക്കള്‍. ഇരുവര്‍ക്കുമുള്ള അവാര്‍ഡ് ചൊവ്വാഴ്ച മംഗളൂരു ടൗണ്‍ ഹാളില്‍ നടക്കുന്ന ജില്ലാതല രാജ്യോത്സവ ചടങ്ങില്‍ വെച്ച് കര്‍ണ്ണാടക വനം വകുപ്പു മന്ത്രി രമാനന്ദ റൈ സമ്മാനിക്കും. 

വിഷ്ണു മനോഹര്‍ ബെള്ളൂരിനടുത്ത് നെട്ടണിഗെ നിവാസിയായ എന്‍.എ മനോഹരയുടേയും ലീലാവതിയുടേയും മകനാണ്. കരാട്ടെയില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവും സ്‌പോര്‍ട്‌സ്, യോഗ, സാംസ്‌കാരിക പരിപാടികള്‍, ചിത്രരചന, കബഡി തുടങ്ങിയവയില്‍ കഴിവ് തെളിയിച്ച ബഹുമുഖ പ്രതിഭയാണ് വിഷ്ണു മനോഹര്‍. 

സമന്വിതാ ഗണേശ് അണങ്കൂരിലെ കെ.ബി.അണങ്കൂറിന്റേയും വിദ്യാലക്ഷ്മിയുടേയും മകളാണ്. ചെറിയ പ്രായത്തില്‍ തന്നെ ഭജന, ഭക്തിഗാനം, ശാസ്ത്രീയ സംഗീതം, നൃത്തം, യോഗ തുടങ്ങിയവയില്‍ മികവ് തെളിയിച്ചിട്ടുണ്ട്.



Keywords:kasaragod-dakshina-kannada-rajyothsava-award-students

Post a Comment

0 Comments

Top Post Ad

Below Post Ad