തിരുവനന്തപുരം (www.evisionnews.in): ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാമിന്റെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തിയതിനെതിരെ നിയമസഭയില്‍ ഉമ്മന്‍ചാണ്ടി. വിജിലന്‍സിലെ എസ്പി മാത്രം വിചാരിച്ചാല്‍ ഏബ്രഹാമിന്റെ വീട്ടില്‍ റെയ്ഡ് നടത്തുമെന്ന് ആരും വിശ്വസിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. റെയ്ഡ് തുടങ്ങിയപ്പോള്‍ തന്നെ ദൃശ്യമാധ്യമങ്ങള്‍ വഴി അറിഞ്ഞു. എസ്പിയുടെ തീരുമാനപ്രകാരമായിരുന്നു പരിശോധനയെങ്കില്‍ അതു നിര്‍ത്തിവയ്പിക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കാമായിരുന്നു. എസ്പിയുടെ വീഴ്ചയായി സംഭവത്തെ ചിത്രീകരിക്കാനാണു ശ്രമം. സോളര്‍ കേസുമായി ബന്ധപ്പെട്ടു ബെംഗളൂരു കോടതിയുടെ എക്‌സ്പാര്‍ട്ടി വിധിയില്‍പ്പോലും തനിക്കു പങ്കുള്ളതായി പറയുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. നിയമപരമായിത്തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment
0 Comments