ന്യൂഡല്‍ഹി (www.evisionnews.in): ഇന്ത്യന്‍ ജയിലുകളില്‍ വിചാരണാ തടവുകാരായി കഴിയുന്നവരില്‍ 55 ശതമാനത്തിലധികവും മുസ്ലിംകളും ദളിതരും ആദിവാസികളുമടങ്ങുന്ന അധസ്ഥിത വിഭാഗമാണെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ രേഖകള്‍. വിചാരണ തടവുകാരില്‍ 70 ശതമാനത്തിലധികവും പത്താം ക്ലാസ് വിദ്യഭ്യാസം പോലും ഇല്ലാത്തവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തെ ജനസംഖ്യയുടെ 39 ശതമാനം മാത്രമാണ് ദളിതുകളും മുസ്ലിംകളും ആദിവാസികളുമുള്ളത്. പക്ഷെ ജയിലില്‍ അടക്കപ്പെട്ടവരുടെ എണ്ണത്തില്‍ ഈ ജനവിഭാഗങ്ങളാണ് കൂടുതല്‍. 2011 സെന്‍സസ് പ്രകാരം മുസ്ലിംകള്‍ 14.2ഉം ദളിതുകള്‍ 16.6ഉം ആദിവാസികള്‍ 8.6ഉം ശതമാനമാണെന്നാാണ് രേഖകള്‍ ചൂണ്ടിക്കാട്ടുന്നത്. അധസ്ഥിത പിന്നോക്ക വിഭാഗങ്ങളിലെ ഭൂരിപക്ഷം പേരും കുറ്റം ചെയ്തതിനല്ല മറിച്ച് വിചാരണയുടെ പേരിലാണ് ജയിലില്‍ കിടക്കേണ്ടി വരുന്നത്. കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരുടെ കൂട്ടത്തില്‍ ഈ വിഭാഗങ്ങളുടെ പ്രാതിനിധ്യം കുറവാണെന്നും രേകഖകളില്‍ വ്യക്തമാണ്. മുസ്ലിംങ്ങളില്‍ ശിക്ഷിക്കപ്പെട്ട ജയിലില്‍ കഴിയുന്നവര്‍ 15.8 ശതമാനമാണെങ്കില്‍ വിചാരണതടവുകാര്‍ 20.9 ശതമാനമാണ്.

Post a Comment
0 Comments