
മഞ്ചേശ്വരം (www.evisionnews.in): രാജ്യാഭിമാനം കാകുക ആത്മാഭിമാനം ഉണർത്തുക എന്ന പ്രമേയം ഉയർത്തിപിടിച്ച് നവംബർ 10,11,12 തിയ്യതികളിൽ കോഴിക്കോട് വെച്ചു നടക്കുന്ന സമ്മേളനത്തിന്റ പ്രചരണാർത്ഥം മഞ്ചേശ്വരം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഞ്ചേശ്വരത്ത് കവിയരങ്ങ് സംഘടിപ്പിച്ചു.പ്രശസ്ത യുവ ഫോക്‌ലോർ കവി എൻ മോഹൻ കുമാർ ഉദ്‌ഘാടനം ചെയതു. മുതിർന്ന ബഹുഭാഷാ കവി മുഹമ്മദ് ബാഡൂർ അദ്ധ്യക്ഷത വഹിച്ചു. മലയാളം കവി രാഘവൻ ബെള്ളിപ്പാടി , ശ്രീമതി അക്ഷത രാജ് പെർള(കന്നഡ), സത്താർ ഗൂഡിനബളി(ബ്യാരി) എഡ്വർഡ് സാരങ്, ലക്ഷമൺ പ്രഭു, (കൊങ്കണി) ജോഷ്ന എം ഭട്ട് (കരഡ) (ഹിന്ദി) ബാള മദുറ കാനന, മമത ബായാർ(ഹവ്യക്ക) ബാലകൃഷ്ണ അച്ചാടി(മരാട്ടി) ശ്രീനിവാസ ആൽവ കളത്തൂർ, ശങ്കര സ്വാമി കൃപ (തുളു) ശ്രീ വെങ്ക ട്രമണ ഗൗഡ ബെള്ളൂർ (അരഭാഷ) പ്രഭാവതി കെദി ലായ (ശിവള്ളി) എന്നിവർ വിവിധ ഭാഷയിൽ കവിത പാരായണം നടത്തി. കേരള രജ്യോദയ പ്രശസ്തി ജേതാവ് ശ്രീനാഥയെ യോഗത്തിൽ ആദരിച്ചു. എ കെ എം അഷ്റഫ്, പ്രമേയ പ്രസംഗം നടത്തി, അഷ്‌റഫ് എടനീർ , ടി.ഡി.കബീർ, യൂസുഫ് ഉളുവാർ , സുൽഫി കയ്യാർ , അസീസ് കളത്തൂർ, ഗോൾഡൻ റഹ്മാൻ, അസീസ് ഹാജി, കൽമട്ട ഹനീഫ് ഹാജി , യു.എ. ഖാദർ,എ മുക്താർ , മുസ്തഫാ ഉദ്യാവർ, സിദ്ദിഖ് മഞ്ചേശ്വരം, എ കെ ആരിഫ്, റഫീഖ് ഉദ്യാവർ, മുസ്തഫാ തങ്ങൾ, മജീദ് മച്ചമ്പാടി, റഹീം പള്ളം, റിയാസ് ഉദ്യാവർ, ലത്തീഫ് കടപ്പുറം, ഷബീർ ആർവാർ, ബഷീർ ഗേറുകട്ടെ, സിദ്ധീഖ് തങ്ങൾ തുമിനാട്, സിദ്ദീഖ് കജ, ഇർഷാദ്, എന്നിവർ സംബന്ധിച്ചു. യു കെ സൈഫുള്ള തങ്ങൾ സ്വാഗതവും, നാസിർ ഇടിയ നന്ദിയും പറഞ്ഞു.
keywords-muslim youth legue-state conference-poetmeet-manjeswharam
Post a Comment
0 Comments