Type Here to Get Search Results !

Bottom Ad

അഡ്മിഷന്‍ ടിക്കറ്റ് കൈപറ്റുന്നവര്‍ക്ക് മാത്രം ജനുവരി മുതല്‍ പി.എസ്.സി പരീക്ഷയെഴുതാം

തിരുവനന്തപുരം (www.evisionnews.in): അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കു മാത്രമേ ഇനി പി.എസ്.സി പരീക്ഷ എഴുതാനാവൂ. ഈ രീതിയിലുള്ള ആദ്യ പരീക്ഷ ജനുവരി രണ്ടാംവാരം നടത്തും. പരീക്ഷക്ക് 40 ദിവസം മുമ്പ് അഡ്മിഷന്‍ ടിക്കറ്റുകള്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കും. പരീക്ഷക്ക് 20 ദിവസം മുമ്പ് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്നവര്‍ക്കു മാത്രമേ പരീക്ഷയെഴുതാനാകൂ. ചെലവുചുരുക്കലിന്റെ ഭാഗമായുള്ള പരീക്ഷാ പരിഷ്‌കരണമാണിത്. അപേക്ഷിക്കുന്നവരില്‍ 40 ശതമാനം പേര്‍ പരീക്ഷയെഴുതാതിരിക്കുന്നത് പാഴ്‌ച്ചെലവുണ്ടാക്കുന്നതായി പി.എസ്.സിയുടെ സാമ്പത്തിക കാര്യസമിതി കണ്ടെത്തിയിരുന്നു. അതു പരിഹരിക്കുന്നതിനുള്ള പുതിയ പരീക്ഷാരീതിയാണ് കമ്മീഷന്‍ യോഗം അംഗീകരിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad