Type Here to Get Search Results !

Bottom Ad

അവകാശികളെത്തുന്നില്ല: പോലീസ് പരേഡ് ഗ്രൗണ്ടില്‍ വാഹനങ്ങള്‍ നിറഞ്ഞു


കാഞ്ഞങ്ങാട്: (www.evisionnews.in) വിവിധ കേസുകളിലും പോലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങളെ കൊണ്ട് പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടിലെ കണ്‍ട്രോള്‍ റൂമിന് മുമ്പിലെ പോലീസിന്റെ പരേഡ് ഗ്രൗണ്ട് നിറഞ്ഞു. ഇതോടെ പോലീസ് പരേഡിന് വേറെ സ്ഥലം തേടേണ്ട അവസ്ഥയാണ്.

കസ്റ്റഡിയിലെടുത്ത ഇരുചക്രവാഹനങ്ങളില്‍ തൊണ്ണൂറുശതമാനത്തിനും അവകാശികളെത്തുന്നില്ല. പിടിക്കപ്പെടുന്ന വാഹനങ്ങള്‍ക്ക് ആവശ്യമായ രേഖയില്ലാത്തതും മോഷ്ടിക്കപ്പെട്ടതുമൊക്കെയാണ് പിന്നീട് അവകാശികള്‍ എത്താതിരിക്കാന്‍ കാരണം. പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടിലെ കണ്‍ട്രോള്‍ റൂമിന് മുമ്പിലെ പോലീസിന്റെ പരേഡ് ഗ്രൗണ്ടിലാണ് ഇരുചക്രവാഹനങ്ങളെല്ലാം സൂക്ഷിക്കുന്നത്. ഗ്രൗണ്ടിന്റെ പകുതിഭാഗത്തിലധികവും ഇരുചക്രവാഹനങ്ങളടക്കമുള്ള വാഹനങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad