കാസര്‍കോട് (www.evisionnews.in): ജില്ലയുടെ വിവിധഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ അക്ഷയ കേന്ദ്രങ്ങള്‍ക്കെതിര നടപടി വരുന്നു. അക്ഷയയുടെ അംഗീകൃത മാതൃകയില്‍ ബോര്‍ഡും ഓഫീസും സജ്ജമാക്കി അക്ഷയ പൊതുജനസേവന കേന്ദ്രങ്ങളോട് സാമ്യംതോന്നിക്കുന്ന പേരുകള്‍ നല്‍കി പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് നടപടി. ഇത്തരം കമ്പ്യൂട്ടര്‍ സെന്ററുകള്‍ അടിയന്തരമായി പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് അക്ഷയ പ്രോജക്ട് മാനേജര്‍ അറിയിച്ചു. അല്ലാത്തപക്ഷം അവയ്ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. അക്ഷയകേന്ദ്രങ്ങളെന്നുകരുതി ഇവിടെയെത്തുന്ന പൊതുജനങ്ങളില്‍ നിന്ന് അയയ്ക്കുന്ന അപേക്ഷകളില്‍ തെറ്റുകള്‍ വരുന്നതായും ഇത്തരം സ്ഥാപനങ്ങളില്‍ നല്‍കുന്ന വ്യക്തിപരമായ വിവരങ്ങള്‍ക്ക് ഒരു സുരക്ഷയും ഇല്ലെന്ന് ജില്ലാ പ്രോജക്ട് മാനേജര്‍ അറിയിച്ചു.
Post a Comment
0 Comments