Type Here to Get Search Results !

Bottom Ad

കോണ്ടം കണ്ടെത്താനുള്ള മിടുക്ക് കാണാതായ ഒരു വിദ്യാര്‍ത്ഥിയെ കണ്ടെത്താനില്ല: ബി.ജെ.പി എം.എല്‍.എയെ പരാമര്‍ശിച്ച് കനയ്യകുമാര്‍

ന്യൂഡല്‍ഹി (www.evisionnews.in): ജെ.എന്‍.യു ഹോസ്റ്റലില്‍ എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനു ഇരയായശേഷം കാണാതായ വിദ്യാര്‍ത്ഥി നജീബ് അഹമ്മദിനെ കണ്ടെത്താന്‍ നടപടിയെടുക്കാത്തിനെ വിമര്‍ശിച്ച് ജെ.എന്‍.യു വിദ്യാര്‍ത്ഥി കനയ്യകുമാര്‍.

ജെ.എന്‍.യുവിലെ ഗര്‍ഭനിരോധന ഉറകള്‍ എണ്ണിത്തിട്ടപ്പെടുത്തിയവരുടെ ബുദ്ധിയൊന്നും നജീബിനെ കണ്ടെത്താന്‍ ഉപയോഗിക്കുന്നില്ലല്ലോ എന്നു ചോദിച്ചുകൊണ്ടാണ് കനയ്യകുമാര്‍ രംഗത്തെത്തിയത്. ജയില്‍ വാസകാലത്തെ തന്റെ അനുഭവങ്ങള്‍ കോര്‍ത്തിണക്കി തയാറാക്കിയ 'ബീഹാറില്‍ നിന്നും തീഹാറിലേക്ക്' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി എം.എല്‍.എ ഗ്യാന്‍ദേവ് അജൂഹയുടെ പരാമര്‍ശം സൂചിപ്പിച്ചുകൊണ്ടാണ് കനയ്യകുമാര്‍ ഇത്തരമൊരു പ്രതികരണം നടത്തിയത്. ജെ.എന്‍.യുവില്‍ ദിവസം 3000 ബിയര്‍ കാനുകളും ബോട്ടിലുകളും 2000 ഇന്ത്യന്‍ മദ്യക്കുപ്പികളും, 10,000 സിഗരറ്റ് കുറ്റികളും 4000 ബീഡികളും 50,000 എല്ലിന്‍ കഷണങ്ങളും 3000 കോണ്ടങ്ങളും 500 അബോഷന്‍ ഇഞ്ചക്ഷനുകളും ദിവസവും ക്യാമ്പസില്‍ കാണാമെന്നായിരുന്നു അഹൂജയുടെ പ്രസ്താവന.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad