Type Here to Get Search Results !

Bottom Ad

വടക്കാഞ്ചേരി കൂട്ടബലാത്സംഗം: യുവതിക്ക് കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിക്കാത്തതിനെ വിമര്‍ശിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി


തിരുവനന്തപുരം (www.evisionnews.in): വടക്കാഞ്ചേരിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിക്ക് പരാതി അറിയിക്കാന്‍ സമയം അനുവദിക്കാത്ത മുഖ്യമന്ത്രിയുടെ നടപടിയെ വിമര്‍ശിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത്. സ്വന്തം പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസായതുകൊണ്ടാണോ മുഖ്യമന്ത്രി യുവതിക്ക് കാണാന്‍ സമയം അനുവദിക്കാത്തതെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. 

മുഖ്യമന്ത്രിയോടു മാത്രമായി ചിലത് പറയാനുണ്ടെന്ന് യുവതി നേരത്തെ പറഞ്ഞിരുന്നു. എന്നിട്ടും മുഖ്യമന്ത്രി കാണാന്‍ സമയം അനുവദിക്കാത്തത് വളരെ വേദനയുണ്ടാക്കുന്നെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. വടക്കാഞ്ചേരിയിലെ സി.പി.എം ജയന്തന്‍ ഉള്‍പ്പെടെ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നായിരുന്നു ഇരയായ യുവതിയുടെ വെളിപ്പെടുത്തല്‍. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് പരാതി അറിയിക്കുമെന്നും പെണ്‍കുട്ടി പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു.

മുഖ്യമന്ത്രിയോടു മാത്രമായി തനിക്കു ചില കാര്യങ്ങള്‍ കൂടി വെളിപ്പെടുത്താനുണ്ടെന്നും യുവതി പറഞ്ഞിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ യുവതിക്ക് ഇതുവരെ സമയം അനുവദിച്ചിട്ടില്ല. ഇതിനെതിരെയാണ് ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരിക്കുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad